കൊല്‍കൊത്ത.തദ്ദേശ തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ പശ്ചിമ ബംഗാളിൽ വീണ്ടും വ്യാപക സംഘർഷം. മൂർഷിദാബാദിലെ റാണിനഗറിൽ കോണ്‍ഗ്രസ് പ്രവർത്തകൻ അരവിന്ദ് മണ്ഡൽ കൊല്ലപ്പെട്ടു. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് ഇയാളെ മർദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു.ഗവർണർ സി വി ആനന്ദബോസ് പ്രദേശം സന്ദർശിക്കാൻ ഇരിക്കെയാണ് സംഘർഷം.
തെരഞ്ഞെടുപ്പിനായുള്ള സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായാണ് ഗവർണർ പ്രദേശം സന്ദർശിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് ഇടയുണ്ടായ സംഘർഷങ്ങളിൽ മൂർഷിദാബാദിൽ മാത്രം ഇതുവരെ അഞ്ചുപേർ കൊല്ലപ്പെട്ടു.കൂച് ബെഹാറിലെ ദിനഹട്ടയിൽ 4 ബിജെപി പ്രവർത്തകർക്ക് വെടിയേറ്റു, അക്രമത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു.
.file image