ബാലസോർ ട്രെയിൻ അപകടത്തിൽ സിബിഐ മൂന്ന് പേരെ അറസ്റ്റ് ചെയ്തു

Advertisement

ബാലസോർ. രാജ്യത്തെ നടുക്കിയ ബാലസോർ ട്രെയിൻ അപകടത്തിൽ സിബിഐ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.സീനിയർ സെക്ഷൻ എഞ്ചിനീയർ അടക്കം 3 റെയിൽവേ ജീവനക്കാരാണ് അറസ്റ്റിലായത്. മനഃപൂർവമായ നരഹത്യ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.


292 പേരുടെ ജീവനെടുത്ത ബാലസോർ ട്രെയിൻ അപകടക്കേസിൽ
റെയിൽവേ സീനിയർ സെക്ഷൻ എഞ്ചിനീയർ അരുൺ കുമാർ മൊഹന്ത, സെക്ഷൻ എഞ്ചിനീയർ മുഹമ്മദ് അമീർ ഖാൻ, ടെക്നീഷ്യൻ പപ്പു കുമാർ എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.

സിആർപിസി സെക്ഷൻ 304, 201 എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.

കൊലപാതകത്തിന് തുല്യമല്ലാത്ത മനഃപൂർവമായ നരഹത്യ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങളാണ് ഇവർക്കെതിരെ ഉള്ളത്.

ഇവരുടെ നടപടികൾ ദുരന്തത്തിന് ഇടയാക്കുമെന്ന് മൂന്ന് പേർക്കും അറിവുണ്ടായിരുന്നു എന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു.

അപകടമുണ്ടായ പ്രദേശത്തെ റെയിൽവേ ട്രാക്കുകളുടെ അറ്റകുറ്റപ്പണിയുടെ ചുമതലയിൽ ഉണ്ടായിരുന്നവരാണ് അറസ്റ്റിലായ മൂന്ന് പേരും.ട്രെയിന്‍ ദുരന്തത്തിന് കാരണം മാനുഷിക പിഴവും, ‘സിഗ്നലിംഗ്-സർക്യൂട്ട്-ആൾട്ടറേഷനിലെ പിഴവുകളുമാണെന്ന് റെയിൽവേ സുരക്ഷ കമ്മീഷന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.