മണിപ്പൂരിൽ വീണ്ടും സംഘർഷം, പോലീസ് കമാൻഡോയും വിദ്യാർത്ഥിയും അടക്കം നാലുപേർ മരിച്ചു

Advertisement

ഇംഫാല്‍.മണിപ്പൂരിൽ വീണ്ടും സംഘർഷം. ഒരു പോലീസ് കമാൻഡോയും വിദ്യാർത്ഥിയും അടക്കം നാലുപേർ മരിച്ചു. ബിഷ്ണുപൂരിൽ പലയിടത്തായാണ് സംഘർഷം ഉണ്ടായത്.മോറിയാങ് തുറേൽ മപനിൽ അക്രമികളുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് പോലീസുകാരൻ മരിച്ചത്. പോലീസ് കമന്റോ പുഖ്റാംബം രൺബീർ ആണ് മരിച്ചത്.ബിഷ്‌ണുപൂർ, ചുരചന്ദ്പൂർ ജില്ലകളുടെ അതിർത്തിയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ആണ് ഒരു വിദ്യാർത്ഥി ഉൾപ്പെടെ മൂന്നുപേർ മരിച്ചത്. മേഖലയിൽ നിരവധി പേർക്ക് ഏറ്റുമുട്ടലിൽ പരിക്കേറ്റു. പലയിടത്തും സായുധരായ ക്രമി സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു