ഗുജറാത്ത് ഹൈക്കോടതി വിധി: രാഹുൽ ഗാന്ധിയുടെ അപ്പീൽ ഉടൻ

Advertisement

ന്യൂഡെല്‍ഹി.ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധി സുപ്രിംകോടതിയില്‍ അപ്പീൽ ഉടൻ നല്‍കും.

ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാനുള്ള നിയമനടപടികൾ കോൺഗ്രസ് ആരംഭിച്ചു. രാഹുലിനു വേണ്ടി സുപ്രീംകോടതിയിൽ ഹാജരാകുക മനു അഭിഷേക് സിംഗ്വി യുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘം.

വസ്തുതകൾ പരിശോധിക്കാതെ ഉള്ളതാണ് രാഹുൽഗാന്ധിക്കെതിരെ ഉള്ള അപകീർത്തി കേസിലെ വിധിയെന്ന പരാതിയാകും ഹർജിയിൽ കോൺഗ്രസ് ഉന്നയിക്കുന്നതെന്നാണ് സൂചന. വയനാട്ടിലെ തിരഞ്ഞെടുപ്പു നടപടികളുമായി തിരഞ്ഞെടുപ്പു കമ്മീഷന്‍ മുന്നോട്ടുപോകുന്നതായാണ് അറിവ്. സുപ്രിംകോടതിയുടെ അടിയന്തരവിധിയില്ലെങ്കില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന ആശങ്കയും ഉണ്ട്.