ന്യൂഡെല്‍ഹി.ഗുജറാത്ത് ഹൈക്കോടതി വിധിയ്ക്ക് എതിരെ രാഹുൽ ഗാന്ധിയുടെ അപ്പീൽ ഉടൻ. ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാനുള്ള നിയമനടപടികൾ കോൺഗ്രസ് ആരംഭിച്ചു. അതേസമയം ആവശ്യമെൻകിൽ ജയിലിൽ പോകാനും തനിയ്ക്ക് മടിയില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.
സൂറത്ത് വെസ്റ്റ് എംഎൽഎ പൂർണേഷ് മോദി നല്കിയ കേസിലെ ശിക്ഷ സ്റ്റേ ചെയ്യാൻ ഗുജറാത്ത് ഹൈക്കോടതി വിസമ്മതിച്ചിരുന്നു. സിംഗിൽ ബൻച് വിധിയ്ക്ക് എതിരെ രാഹുൽ ഗാന്ധിയ്ക്ക് ഡിവിഷൻ ബൻചിനെ സമീപിയ്ക്കാം. ഇത് പക്ഷേ വേണ്ടെന്നാണ് കോൺ ഗ്രസ്സിന്റെ പൊതു അഭിപ്രായം. പകരം സുപ്രിം കോടതിയിൽ പ്രത്യേക അനുമതി ഹർജ്ജി ഫയൽ ചെയ്യും. ഗുജറാത്ത് കോടതി വിധി പ്രാഥമിക മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നാണ് ആദ്യവാദം. മോദി എന്ന പേര് ഉച്ചരിച്ച് വിമർശിച്ചത് താനാണ്. അതുകൊണ്ട് തന്നെ താൻ വിമർശിച്ചത് പ്രധാനമന്ത്രി മോദിയെ മാത്രമാണെന്ന തന്റെ അഭിപ്രായമണ് നിലനില്ക്കുക.
അതിനെതിരായ് ഉള്ള ഒരുവാദത്തിനും പ്രസക്തി ഇല്ലെന്നും രാഹുൽ ഹർജ്ജിയിൽ വ്യക്തമാക്കുന്നു. സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ വാദം നടന്ന കേസിൽ ഇക്കഴിഞ്ഞ മാർച്ചിൽ ആണ് രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന് കോടതി വിധി പ്രസ്താവിച്ചത്.ഐപിസി 500 വകുപ്പ് അനുസരിച്ച് ക്രിമിനൽ മാനനഷ്ടക്കേസിൽ രണ്ടു വർഷമാണ് പരമാവധി തടവു ശിക്ഷ.
ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 8(3) അനുസരിച്ച് ഒരു ജനപ്രതിനിധി രണ്ടു വർഷത്തിൽ കുറയാത്ത തടവു ശിക്ഷയ്ക്ക് അർഹനായാൽ ശിക്ഷ വിധിക്കുന്ന സമയം മുതൽ അയാൾ അയോഗ്യനാക്കപ്പെടും. ജയിൽ ശിക്ഷ കഴിഞ്ഞുള്ള ആറു വര്‍ഷത്തേക്ക് കൂടി ഈ അയോഗ്യത തുടരുകയും ചെയ്യും അതുകൊണ്ടു തന്നെ ശിക്ഷ സുപ്രീം കോടതിയും ശരിവച്ചാൽ എട്ടു വർഷത്തേക്ക് രാഹുലിന്റെ അയോഗ്യത സ്ഥിരപ്പെടും. അതുകൊണ്ട് തന്നെ സാധ്യമായ എല്ലാ ഉപാധികളും ഈ കേസിൽ ഉപയോഗിയ്ക്കാനാണ് കോൺഗ്രസ്സിന്റെ തിരുമാനം.