ഉത്തരേന്ത്യയിൽ പരക്കെ ശക്തമായ മഴ, കനത്ത മഴയും മഞ്ഞു വീഴ്ചയും, കാരണം അമർനാഥ് തീർത്ഥയാത്ര താൽക്കാലികമായി നിർത്തിവച്ചു

Advertisement

ന്യൂഡെല്‍ഹി . ഉത്തരേന്ത്യയിൽ പരക്കെ ശക്തമായ മഴ. കനത്ത മഴയും മഞ്ഞു വീഴ്ചയും, കാരണം അമർനാഥ് തീർത്ഥയാത്ര താൽക്കാലികമായി നിർത്തിവച്ചു.ഹിമാചൽ പ്രദേശടക്കം നാല് സംസ്ഥാനങ്ങളിൽ റെഡ് അലർട്ട്. ഡൽഹിയിൽ ഓറഞ്ച് അലർട്ട്. കനത്ത മഴയെ തുടർന്ന് ഡൽഹിയിൽ വൻ ഗതാഗത കുരുക്ക്.

പടിഞ്ഞാറൻ ഹിമാലയത്തിൽ മണിക്കൂറുകളായി അതിശക്തമായ മഴ തുടരുകയാണ്.കനത്ത മഴയും മഞ്ഞിടിച്ചിലിനെയും തുടർന്ന്, അമൃത്നാഥ തീർത്ഥയാത്രയുടെ മുഴുവൻ പാത കളും തടസ്സപ്പെട്ടു.

തുടർച്ചയായ രണ്ടാം ദിവസവും മോശം കാലാവസ്ഥയെ തുടർന്ന്, തീർത്ഥയാത്ര താൽക്കാലികമായി നിർത്തിവച്ചു.

കുടുങ്ങിക്കിടന്ന 379 തീർത്ഥാടകരെ സൈന്യം, രക്ഷപ്പെടുത്തി ക്യാമ്പുകളിലേക്ക് മാറ്റി.ഇവർക്ക് ആവശ്യമായ വെള്ളവും ഭക്ഷണവും നൽകിയതായി കരസേന നോർത്തേൺ കമന്റ് അറിയിച്ചു.പ്രളയത്തെ തുടർന്ന് ജമ്മു ശ്രീനഗർ ദേശീയ പാതയുടെ ഒരു ഭാഗം ഒലിച്ചു പോയി. ദേശീയപാതയിലെ ഗതാഗതം നിർത്തിവച്ചു.

ഹിമാചൽ പ്രദേശ് ഉത്തരാഖണ്ഡ്, ഗുജറാത്തിലെ കച്ച സൗരാഷ്ട്രാ എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ഗുജറാത്തിന്റെ മറ്റു മേഖലകളിലും ഡൽഹിയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഇന്നും നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഡൽഹിയിൽ രാവിലെ 8 30 മുതൽ ഉച്ചയ്ക്ക് രണ്ടര വരെ നിർത്താതെ പെയ്ത മഴയിൽ പല റോഡുകളിലും വെള്ളം കയറി.
നഗരത്തിൽ വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.ജനങ്ങൾ പരമാവധി യാത്രകൾ ഒഴിവാക്കണമെന്നും, മരങ്ങളും പോസ്റ്റുകളും മറിഞ്ഞുവീഴാനും, പഴയ കെട്ടിടങ്ങൾ തകരാനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

പഞ്ചാബ് ഹരിയാന രാജസ്ഥാൻ എന്നിവിടങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.

Advertisement