ന്യൂഡെല്‍ഹി.രാജ്യത്ത് ട്രയിൻ ടിക്കറ്റ് നിരക്ക് കുറയും. നിബന്ധനകൾക്ക് വിധേയമായ് ഉള്ള ഇളവ് ആണ് റെയിൽവേ പ്രഖ്യാപിച്ചത് . 25 ശതമാനം വരെ നിരക്ക് കുറയും. വന്ദേ ഭാരത് എക്സ്പ്രസിൽ അടക്കമാണ് ഇതിന്റെ ഗുണം ലഭിക്കുക. കഴിഞ്ഞ മാസങ്ങളിൽ 50 ശതമാനം സീറ്റുകൾ ഒഴിഞ്ഞു കിടന്ന ട്രയിനുകളിലാണ് ഇളവ്. എ സി ചെയർകാർ, എക്സിക്യുട്ടീവ് കാറുകളിലെ യാത്രക്കാർക്കാകും ഇളവ് ലഭ്യമാകുക.