കൊല്‍ക്കൊത്ത . പശ്ചിമ ബംഗാള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വ്യാപക അക്രമം. പലയിടങ്ങളിലായുണ്ടായ സംഘർഷങ്ങളിൽ 15 ലേറെ പേർ കൊല്ലപ്പെട്ടു. തെരഞ്ഞെടുപ്പ് അസാധു ആക്കണമെന്ന് ആവശ്യപ്പെട്ടു കോണ്ഗ്രസ് കൽക്കട്ടെ ഹൈ കോടതിയെ സമീപിച്ചു. ബംഗാളിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കണമെന്നും അക്രമങ്ങളും സിബിഐ – എന്‍ഐഎ അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു.സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ബി എസ് എഫ് രംഗത്ത് വന്നു.
പശ്ചിമ ബംഗാൾ തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടെ സമാനതകളില്ലാത്ത അക്രമസഭങ്ങളാണ് അരങ്ങേറിയത്. സംസ്ഥാന വ്യാപകമായി 15 ജില്ലകളിൽ അക്രമങ്ങൾ ഉണ്ടായി. മുർഷിദബാദിലും, ദിൻഹട്ടയിലും പോളിംഗ് ബൂത്തിന് നേരെ ബോംബേറിഞ്ഞു.
ബരാസത്തും , കൂച് ബിഹാറും, മൂർഷിദബാദുമടക്കം നിരവധി ഇടങ്ങളിൽ പോളിംഗ് ബൂത്ത് ആക്രമിച്ച് സാമഗ്രികൾ നശിപ്പിച്ചു. ഗൂഗ്ലിയിൽ പ്രിസൈഡിങ് ഓഫീസറെ ആക്രമിച്ചു
ബാലറ്റുകൾ കീറിയതും, കവർന്നതും, വെള്ളമൊഴിച്ചു നശിപ്പിച്ചതുമായ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു.സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും, അക്രമങ്ങളെക്കുറിച്ച് സിബിഐ – എന്‍ഐഎ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പ്രതികരിച്ചു.
ബിജെപി അധ്യക്ഷൻ സുകന്ത മജുംദാർ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കാത്തയച്ചു.
അക്രമ സംഭവങ്ങൾ സംബന്ധിച്ച് അമിത് ഷാ റിപ്പോർട്ട് തേടിയിരുന്നു. പ്രശ്നബാധിത ബൂത്തുകളുടെ വിവരങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയില്ലെന്നും, സംഘർഷം ഉണ്ടായത് സംസ്ഥാന പോലീസിനെ വിദ്യാർഥിച്ച് ബൂത്തുകളിലാണെന്നും ബിഎസ്എഫ് ആരോപിച്ചു.
തെരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട് കോണ്ഗ്രസ് നേതാവ് കൗസ്ഥവ് ബാങ്ചി കൽകട്ട ഹൈ കോടതിയെ സമീപിച്ചു.