മണിപ്പൂരിൽ വീണ്ടും സംഘർഷം, അക്രമികൾ 2 വാഹനങ്ങൾ കത്തിച്ചു

Advertisement

ഇംഫാല്‍.മണിപ്പൂരിൽ വീണ്ടും സംഘർഷം. അക്രമികൾ 2 വാഹനങ്ങൾ കത്തിച്ചു. ആയുധങ്ങൾ കൊള്ളയാടിക്കാൻ ലക്ഷ്യമി ട്ടാണ് വാഹനങ്ങൾക്ക് തീയിട്ടത്. 200 ഓളം വരുന്ന അക്രമികളാണ് കാങ്ഗ്ലാ ഫോർട്ടിന് സമീപം വാഹനങ്ങൾക്ക് തീയിട്ടത്.
മണിപ്പുരിൽ ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം ഭാഗികമായി പിൻവലിക്കാൻ മണിപ്പൂർ ഹൈകോടതി ഉത്തരവിട്ടു.ഒപ്റ്റിക്കൽ ഫൈബർ കണക്ഷൻ ഉള്ളവർക്കും ഉന്നത ഉദ്യോഗസ്ഥരുടെ ഫോണുകളിലും ഇന്റർനെറ്റ് സേവനം പുനസ്ഥാപിക്കാനാണ് ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി.ഇതോടെ സർക്കാർ ഓഫീസുകളിലും വീടുകളിലും ക്രമസമാധാനത്തെ ബാധിക്കാത്ത രീതിയിൽ ഇന്റർനെറ്റ് സേവനം ലഭ്യമാകും. ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം നാളെ വരെ നീട്ടിയിരുന്നു.