‘അവള്‍ക്ക് തീരെ മദ്യാദയില്ല’; ടീച്ചര്‍ക്കെതിരായ ഏഴാം ക്ലാസ് ആണ്‍കുട്ടികളുടെ പരാതി വൈറല്‍ !

Advertisement

കുട്ടിക്കാലത്തെ അധ്യാപകരെ കുറിച്ച് ഓര്‍ക്കാന്‍ ശ്രമിച്ചാല്‍, പലരുടെയും മനസില്‍ മികച്ച അധ്യാപകരെന്ന നിലയില്‍ ഓര്‍ത്തെടുക്കാന്‍ ഒന്നോ രണ്ടോ പേരുകളാകും എന്നും തങ്ങിനില്‍ക്കുന്നതായുണ്ടാവുക. ചിലരുടെയെങ്കിലും മനസില്‍ തങ്ങളുടെ വിദ്യാഭ്യാസ കാലത്ത് ഏറെ ശകാരങ്ങളും തല്ലും കോള്ളേണ്ടിവന്ന അധ്യാപകരെ കുറിച്ചുള്ള ഓര്‍മ്മകളാകും ആദ്യമെത്തുക. കുട്ടിക്കാലത്ത് തങ്ങളെ ഉപദ്രവിച്ച അധ്യാപകര്‍ക്ക് പലപ്പോഴും തിരിച്ച് പണി കൊണ്ടുക്കണമെന്ന് ആഗ്രഹിച്ചവരും അക്കൂട്ടത്തിലുണ്ടാകും. അപൂര്‍വ്വം ചില കൂട്ടുകാര്‍ അധ്യാപകര്‍ക്ക് കൊടുത്ത പണികളെ കുറിച്ചുള്ള കഥകളാകും മറ്റ് ചിലരുടെ മനസില്‍ ആദ്യമെത്തുക. അത്തരം കഥകളെ ഓര്‍മ്മപ്പെടുത്തുന്ന ഒരു എഴുത്ത് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടു.

ullubudi എന്ന ട്വിറ്റര്‍ ഉപയോക്താവ്. ‘ ഗയിസ്, എന്‍റെ അച്ഛന് അല്പം മുമ്പ് കിട്ടിയ ‘പരാതി കത്ത്’, എനിക്ക് ശ്വാസം മുട്ടുന്നു’ എന്ന് കുറിച്ച് കൊണ്ട് ഒരു പരാതി കത്ത് തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്ത് വിട്ടു. സ്കൂളിന്‍റെ പേരോ മറ്റ് കാര്യങ്ങളോ ഇല്ലായിരുന്നെങ്കിലും ഏഴ് ഡി-യിലെ ആണ്‍കുട്ടികള്‍ വൈസ് പ്രിന്‍സിപ്പാളിനെഴുതിയ കത്തായിരുന്നു അത്. മിസിസ് ഹാഷിനെതിരായ പരാതിയാണെന്ന് കത്തില്‍ സൂചനയുണ്ട്. തുടര്‍ന്നാണ് വെട്ടും തിരുത്തലുമടങ്ങിയ കത്തിന്‍റെ പ്രധാനഭാഗം. “അവൾ തീരെ മര്യാദയില്ല (‘മണ്ടൻ’ എന്ന വാക്കി വെട്ടിയ ശേഷം എഴുതിയത്.) എല്ലാവരോടും വളരെ ദേഷ്യപ്പെടുന്നു, കളിയാക്കുന്നു (‘ചിരി’ എന്ന വാക്ക് വെട്ടി എഴുതിയത്.) എല്ലാ ആൺകുട്ടികളോടും പറയുന്നു. തമിഴിൽ അൺപാർലമെന്‍ററി വാക്കുകൾ ഉപയോഗിക്കുന്നു.” പരാതിയുടെ ഏതാണ്ട് താഴെയായി ‘ഒപ്പ്’ എന്ന് എഴുതിയിട്ടുണ്ട്. എന്നാല്‍, പ്രധാന ഭാഗത്തിന് താഴെയുള്ള ഒഴിഞ്ഞ സ്ഥലം മുഴുവനും പല വിദ്യാര്‍ത്ഥികള്‍ ഒപ്പിട്ട് നിറച്ചിരിക്കുകയാണ്. ചിലര്‍ ഒപ്പെന്ന പേരില്‍ കുത്തി വരിച്ചിട്ടിരിക്കുന്നതും കാണാം.

ട്വീറ്റ് വളരെ വേഗം തന്നെ ആളുകളെ ശ്രദ്ധ പിടിച്ച് പറ്റി. പലരും തങ്ങളുടെ പഠനകാലത്തേക്കും അധ്യാപകരോടുണ്ടായിരുന്ന തങ്ങളുടെ ബന്ധത്തെ കുറിച്ചുള്ള ഓര്‍മ്മകളിലേക്കും പോയി. “എന്‍റെ സ്കൂൾ ദിനങ്ങൾ ഓർമ്മിപ്പിച്ചു,” ഒരു വായനക്കാരനെഴുതി. “പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയാൻ ആകാംക്ഷയുണ്ട്.” മറ്റൊരാള്‍ എഴുതി. “അൺപാർലമെന്‍ററി വാക്കുകൾ, നാശം!” സ്കൂളില്‍ കുട്ടികള്‍ക്കിടയില്‍ ഉപയോഗിക്കുന്ന വാക്കുകളെ കുറിച്ച് അയാള്‍ അസ്വസ്ഥത പ്രകടിപ്പിച്ചു. എന്നാല്‍ മറ്റ് ചിലര്‍, കത്തെഴുതിയത് ഏഴാം ക്ലാസുകാരല്ലെന്നും മൂന്നിലോ നാലിലോ പഠിക്കുന്ന കുട്ടികളാകുമെന്നും അവകാശപ്പെട്ടു. ഇത്രയും കുറച്ച് വാക്കുകള്‍ക്കിടയില്‍ ഒരു ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ഇത്ര വലിയ തെറ്റുകള്‍ എങ്ങനെയുണ്ടാക്കുമെന്നും അവര്‍ അതിശയം പ്രകരിപ്പിച്ചു.

Advertisement