മണിപ്പുര്‍ കലാപവുമായി ബന്ധപ്പെട്ട ഹർജ്ജികൾ സുപ്രിം കോടതി ഇന്ന് പരിഗണിയ്ക്കും

Advertisement

ന്യൂഡെല്‍ഹി.മണിപ്പുര്‍ കലാപവുമായി ബന്ധപ്പെട്ട ഹർജ്ജികൾ സുപ്രിം കോടതി ഇന്ന് പരിഗണിയ്ക്കും. കഴിഞ്ഞ തിൻകളാഴ്ച ഹർജ്ജി പരിഗണിച്ചപ്പോൾ പുതിയ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിയ്ക്കുന്നത്.

സംസ്ഥാനത്ത് സ്ഥിതി മെച്ചപ്പെട്ടു വരുന്നതായി മണിപ്പുര്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കലാപത്തില്‍നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് കുക്കി വിഭാഗം ആണ് ഹർജ്ജി നല്‍കിയത് . . കലാപം നേരിടുന്നതിന് സ്വീകരിച്ച നടപടികള്‍. വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസം, റിലീഫ് ക്യാമ്പുകളിലെ സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച് ഉള്ള വിവരങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനം ഇന്ന് പുതിയ തത്സ്ഥിതി റിപ്പോർട്ട് സമർപ്പിയ്ക്കും എന്നാണ് വിവരം.

Advertisement