കേരളത്തിലേക്ക് മടങ്ങാന്‍ അനുമതി; മദനിയുടെ ഹര്‍ജി സുപ്രീം കോടതി മാറ്റി

Advertisement

കേരളത്തിലേക്ക് മടങ്ങാന്‍ അനുമതി തേടിയുള്ള പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനിയുടെ ഹര്‍ജി സുപ്രീം കോടതി മാറ്റി. വിഷയത്തില്‍ തിങ്കളാഴ്ച്ച കോടതി വീണ്ടും വാദം കേള്‍ക്കും. സാങ്കേതികപരമായ കാരണങ്ങള്‍ കൊണ്ടാണ് ഹര്‍ജി മാറ്റിയത്. വിഷയത്തില്‍ കര്‍ണ്ണാടക സര്‍ക്കാരിന്റെ ഭാഗം അറിയിക്കാനും കോടതി ആവശ്യപ്പെട്ടു.
കര്‍ണ്ണാടക സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വിഷയത്തില്‍ സമയം വേണമെന്ന് ആവശ്യപ്പെതിന്റെ അടിസ്ഥാനത്തിലാണ് കേസ് തിങ്കളാഴ്ച്ചയിലേക്ക് മാറ്റിയത്. കര്‍ണാടക സര്‍ക്കാര്‍ മദനിക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്.
മദനിക്ക് കോടതി നാട്ടിലേക്ക് മടങ്ങാന്‍ നല്‍കിയ അനുമതി നടപ്പാക്കാതെയിരിക്കാന്‍ വിചിത്രമായ നടപടികളാണ് കര്‍ണാടക സര്‍ക്കാര്‍ നടത്തിയതെന്ന് കപില്‍ സിബല്‍ സുപ്രിംകോടതിയില്‍ പറഞ്ഞു. മൂന്നുമാസത്തേക്ക് നാട്ടിലേക്ക് പോകാനായിരുന്നു മദനിക്ക് അനുവാദം ലഭിച്ചിരുന്നത്.
എന്നാല്‍ ഇക്കാര്യം പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി യാത്ര മുടക്കാനായിരുന്നു കര്‍ണ്ണാടക സര്‍ക്കാര്‍ തുടക്കം മുതല്‍ സ്വീകരിച്ച നിലപാടെന്ന് മദനിയുടെ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ അറിയിച്ചു. പിതാവിനെ സന്ദര്‍ശിക്കാനായി പ്രത്യേക അനുമതി കോടതിയില്‍ നിന്ന് വാങ്ങി കേരളത്തിലെത്തിയ മദനി പിതാവിനെ കാണാതെയാണ് മടങ്ങിയത്.

Advertisement