മദ്യപിച്ച് വാഹനമോടിച്ച് രണ്ടു മരണം: ശിക്ഷിക്കപ്പെട്ട യുവതി കരൾ രോഗത്തെത്തുടർന്നു മരിച്ചു

Advertisement

മുംബൈ: മദ്യപിച്ചു വാഹനമോടിച്ച് രണ്ടു പേരുടെ മരണത്തിനിടയാക്കിയ കേസിൽ ശിക്ഷിക്കപ്പെട്ട യുവതി നൂറിയ ഹവേലിവാല (41) കരൾ രോഗത്തെത്തുടർന്നു മരിച്ചു. 2010 ജനുവരിയിൽ മദ്യലഹരിയിൽ ഇവർ ഓടിച്ച കാർ ദക്ഷിണ മുംബൈയിലെ മറൈൻ ലൈൻസിൽ വച്ചാണ് യാത്രക്കാർക്കിടയിലേക്കു പാഞ്ഞുകയറിയത്. പൊലീസുകാരനും ബൈക്ക് യാത്രക്കാരനുമാണ് മരിച്ചത്.

കേസിൽ 5 വർഷത്തെ ശിക്ഷ പൂർത്തിയാക്കി അമ്മയ്ക്കൊപ്പം താമസിക്കുകയായിരുന്നു. കടുത്ത വിഷാദരോഗവും ബാധിച്ചിരുന്നു. യുഎസിൽ പഠനം പൂർത്തിയാക്കി, ബ്യൂട്ടിഷ്യനും ഹെയർ സ്റ്റൈലിസ്റ്റുമായി പ്രവർത്തിച്ചിരുന്ന നൂറിയ സുഹൃത്തുക്കൾക്കൊപ്പം നിശാപാർട്ടി കഴിഞ്ഞ് വാഹനമോടിക്കവെയായിരുന്നു അപകടം.