തക്കാളിയുമായി വന്ന വാഹനവുമായി മോഷണ സംഘം കടന്നുകളഞ്ഞു

Advertisement

തക്കാളിയുമായി വന്ന വാഹനവുമായി മോഷണ സംഘം കടന്നുകളഞ്ഞു. 2000 കിലോഗ്രാം തക്കാളിയുമായി വന്ന വാഹനമാണ് മോഷണ സംഘം കവര്‍ന്നത്. കര്‍ണാടകയില്‍ ചിത്രദുര്‍ഗയിലാണ് സംഭവം. ഹിരിയൂര്‍ ടൗണില്‍ നിന്ന് കോലാര്‍ മാര്‍ക്കറ്റിലേക്ക് വില്‍പ്പനയ്ക്കായി തക്കാളി കൊണ്ടുപോകുന്നതിനിടെ ഈ വാഹനത്തെ അക്രമി സംഘം പിന്തുടര്‍ന്നു. യാത്രയ്ക്കിടെ, തക്കാളിയുമായി വന്ന വാഹനം തങ്ങളുടെ കാറില്‍ തട്ടിയെന്ന് പറഞ്ഞ് അക്രമി സംഘം തടഞ്ഞുനിര്‍ത്തി കര്‍ഷകനെയും ഡ്രൈവറെയും മര്‍ദ്ദിച്ചതായി പൊലീസ് പറയുന്നു. ശേഷം മൂന്നംഗ സംഘം കവര്‍ച്ച നടത്തുകയായിരുന്നു. അടുത്തിടെയാണ് തക്കാളി വില കുതിച്ചുയര്‍ന്നത്. കര്‍ണാടകയില്‍ ഒരു കിലോഗ്രാം തക്കാളിക്ക് 120നും 150നും ഇടയിലാണ് വില.