കൊച്ചി.ഹിമാചലിൽ പ്രളയം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ മണാലിയിൽ കുടുങ്ങിയ മലയാളികളെ തിരികെ എത്തിക്കാൻ ആയില്ല. 24 മണിക്കൂർ നിലവിലുള്ള സ്ഥലങ്ങളിൽ തന്നെ എല്ലാവരും തുടരണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയ പശ്ചാത്തലത്തിൽ സംഘം മണാലിയിൽ തന്നെ തുടരുകയാണ്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്നുള്ള 18 ഹൗസ് സർജൻസി ഡോക്ടർമാരുടെ സംഘമാണ് മണാലിയിൽ കുടുങ്ങിയത്. ഇവർ സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ട്രാവൽ ഏജൻസി അധികൃതർ അറിയിച്ചു.