ക്രിസ്തീയ വിശ്വാസത്തിനെതിരെ വർഗീയ പരാമർശം; സ്റ്റണ്ട് മാസ്റ്റർ കനൽ കണ്ണൻ അറസ്റ്റിൽ

Advertisement

നാഗർകോവിൽ:സ്റ്റണ്ട് മാസ്റ്റർ കനൽ കണ്ണൻ അറസ്റ്റിൽ. ക്രിസ്തീയ വിശ്വാസത്തിനെതിരായ വിദ്വേഷ പ്രചാരണത്തിന്റെ പേരിലാണ് അറസ്റ്റ്. നാഗർകോവിൽ സൈബർ ക്രൈം ഓഫീസിൽ ചോദ്യം ചെയ്യുന്നതിന് വിളിച്ചുലവരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഡിഎംകെ പ്രവർത്തകന്റെ പരാതിയിലാണ് നടപടി

ട്വിറ്ററിലാണ് കനൽ കണ്ണൻ വിവാദ പരാമർശം നടത്തിയത്. കനൽ കണ്ണന്റെ ട്വീറ്റിലെ വീഡിയോ കൃത്രിമമാണെന്നും ക്രിസ്തീയ വിശ്വാസത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നതാണെന്നും പരാതിക്കാരനായ ഓസ്റ്റിൻ ബെനറ്റ് ആരോപിച്ചു. ഹിന്ദു മുന്നണിയിുടെ ആർട്ട് ആൻഡ് കൾച്ചർ
വിഭാഗം പ്രസിഡൻ്റ് ആണ് കനൽ കണ്ണൻ.