ആര്‍ട്ടിക്കിള്‍ 370 , ആഗസ്റ്റ് രണ്ട് മുതൽ ഭരണഘടനാ ബെഞ്ച് വാദം കേൾക്കും

Advertisement

ന്യൂഡെല്‍ഹി . ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ സമർപ്പിക്കപ്പെട്ട ഹരജികളിൽ ആഗസ്റ്റ് രണ്ട് മുതൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വാദം കേൾക്കും. കേസ് ഇന്ന് പരിഗണിച്ച സുപ്രിം കോടതി കേന്ദ്രസർക്കാർ സമർപ്പിച്ച പുതിയ സത്യവാങ്ങ്മൂലം പരിഗണിയ്ക്കില്ലെന്ന് വ്യക്തമാക്കി. 2020 മാർച്ചിന് ശേഷം ആദ്യമായാണ് ഇന്ന് ഹരജികൾ പരിഗണിച്ചത്.

370ാം വകുപ്പ് റദ്ദാക്കിയതോടെ ജമ്മു-കശ്മീരിൽ സമാധാനമുണ്ടായി എന്നാത് അടക്കമാണ് പുതിയ സത്യവാങ്ങ്മൂലത്തിലെ കേന്ദ്രത്തിന്റെ അവകാശവാദം. അഭൂതപൂർവമായ സമൃദ്ധിയുടെയും സമാധാനത്തിന്‍റെയും പുരോഗതിയുടെയും കാലഘട്ടത്തിലാണ് ജമ്മു-കശ്മീരെന്നും സത്യവാങ്മൂലം അവകാശപ്പെടുന്നു. ഭരണഘടനാ സാധുതയുമായി ബന്ധപ്പെട്ട വിഷയം മാത്രമായതിനാൽ അനുബന്ധ സത്യവാങ്മൂലങ്ങൾ പതിവുള്ളതല്ല. ഈ കീഴ്വഴക്കം ലംഘിച്ചായിരുന്നു കേന്ദ്രത്തിന്റെ നടപടി. അനുബന്ധ സത്യവാങ്മൂല സമർപ്പിച്ചത് എത് സാഹചര്യത്തിലണെന്ന് എന്ന് ജസ്റ്റിസ് എസ്.കെ. കൗൾ ചോദിച്ചു. വ്യക്തമായ വിശദികരണം നല്കാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയ്ക്ക് സാധിച്ചില്ല. ജമ്മു കശ്മീരിലെ നിലവിലെ സാഹചര്യം വ്യക്തമാക്കുക മാത്രമാണെന്ന് അദ്ധേഹം അറിയിച്ചു. കേന്ദ്രത്തിന്‍റെ ഇപ്പോഴത്തെ സത്യവാങ്മൂലത്തിൽ ഭരണഘടനാസാധുത ഒന്നുമില്ലെന്ന് ചീഫ് ജസ്റ്റിസ് തുടർന്ന് വ്യക്തമാക്കി. അതുകൊണ്ട് തന്നെ പുതിയ സത്യവാങ്ങ് മൂലം പരിഗണിയ്ക്കില്ലെന്നും ഭരണ ഘടനാ ബൻച് പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢന് പുറമെ ജസ്റ്റിസുമാരായ എസ്.കെ. കൗൾ, സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരാണ് ഭരണഘടനാ ബെഞ്ച് അംഗങ്ങൾ.
ആഗസ്റ്റ് രണ്ട് മുതൽ തിങ്കളും വെള്ളിയും ഒഴികെയുള്ള എല്ലാ പ്രവൃത്തി ദിവസവും ബൻച് കേസ് പരിഗണിയ്കും. 2019 ആഗസ്റ്റ് അഞ്ചിനാണ് ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370, 35 എ എന്നീ ഭരണഘടന അനുച്ഛേദങ്ങള്‍ രാഷ്ട്രപതിയുടെ ഉത്തരവിലൂടെ കേന്ദ്രസർക്കാർ റദ്ദാക്കിയത്. ജമ്മുകശ്മീരിനെയും ലഡാക്കിനെയും പ്രത്യേക കേന്ദ്രഭരണപ്രദേശങ്ങളാക്കി തിരിക്കുന്ന നിയമവും കേന്ദ്രം കൊണ്ടുവന്നിരുന്നു. ഇവ ചോദ്യം ചെയ്ത് 20ഓളം ഹരജികളാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്.