മണിപ്പൂരില്‍ കലാപ ബാധിത മേഖലകള്‍ സന്ദര്‍ശിച്ച ആനി രാജ അടക്കമുള്ള സിപിഐ നേതാക്കള്‍ക്ക് എതിരെ രാജ്യദ്രോഹത്തിന് കേസെടുത്ത് ഇംഫാല്‍ പൊലീസ്. മണിപ്പൂര്‍ കലാപം ഭരണകൂടം സ്പോണ്‍സേര്‍ഡ് ചെയ്തതാണെന്ന പരാമര്‍ശത്തിന് എതിരെയാണ് കേസെടുത്തിരിക്കുന്നത്.
എന്‍എഫ്ഐഡബ്ല്യു നേതാവ് നിഷ സിദ്ദു, അഭിഭാഷക ദീക്ഷ ദ്വിവേദി എന്നിവര്‍ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. എസ് ലിബെന്‍ സിങ് എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജ്യദ്രോഹ കുറ്റം ചുമത്തിയിരിക്കുന്നത്.
കുറ്റകൃത്യങ്ങള്‍ നടത്താന്‍ ഗൂഢാലോചന, കലാപം നടത്താന്‍ കരുതിക്കൂട്ടിയുള്ള പ്രകോപനം, ഇരു വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താനുള്ള നീക്കം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ആനി രാജയുടെ നേതൃത്വത്തില്‍ മൂന്നംഗ എന്‍എഫ്ഐഡബ്ല്യു സംഘം മണിപ്പൂര്‍ സന്ദര്‍ശിച്ചിരുന്നു. ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മണിപ്പൂരിലേത് ഭരണകൂടം സ്പോണ്‍സേര്‍ഡ് ചെയ്ത കലാപമാണെന്ന് ആനി രാജ പറഞ്ഞത്.