ജനസംഖ്യയിൽ ഇന്ത്യ ശരിക്കും ചൈനയെ മറികടന്നോ? കണക്ക് നോക്കാം; ഇന്ന് ലോകജനസംഖ്യാ ദിനം

Advertisement

ലോകജനസംഖ്യാ ദിനമാണ് ഇന്ന്. ഇത്തവണത്തെ ലോകജനസംഖ്യാദിനത്തിന് പ്രധാനപ്പെട്ട ഒരു സവിശേഷതയുണ്ട്,ലോകജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് ഇത്തവണത്തെ ജനസംഖ്യ ദിനം കടന്നുപോകുന്നത്,ജനസംഖ്യയെ സംബന്ധിച്ച പ്രധാനപ്പെട്ട കൗതുകങ്ങൾ ഇവയൊക്കെയാണ്.

ലോക കാര്യം

ലോകത്ത് ഓരോ ദിവസവും ജനിക്കുന്നത് 22,79,21 കുഞ്ഞുങ്ങളാണെന്നാണ് ഏകദേശ കണക്ക്. ഓരോ നിമിഷത്തിലും 17 പേർ ലോകത്ത് ജനിച്ചു വീഴുന്നുവെന്ന് ചുരുക്കം. ലോക ജനംസഖ്യയിൽ നിന്ന് തുടങ്ങാം. നിലവിലെ കണക്കനുസരിച്ച് ലോക ജനസംഖ്യ 788 കോടി കടന്നു. അതായത് ഏതാനും മാസങ്ങൾക്കുള്ളിൽ ലോകത്തിലെ ജനസംഖ്യ 800 കോടിയിലെത്തും. ഇരുന്നൂറ് വർഷങ്ങൾക്കപ്പുറം അതായത് 1804ൽ ലോകത്തിലെ ജനസംഖ്യ 100 കോടിയായിരുന്നു. 1927 ആകുമ്പോൾ അത് 200 കോടിയായി. നൂറു കോടിയിൽ നിന്ന് 200 കോടിയിലെത്താനെടുത്തത് 123 വർഷം. ലോകജനസംഖ്യ 300 കോടിയിലെത്തുന്നത് 1960ൽ. ജനസംഖ്യ 100 കോടിയിൽ നിന്ന് 200 കോടിയിലെത്താൻ 123 വർഷമെടുത്തെങ്കിൽ അടുത്ത നൂറു കോടി കൂടാനെടുത്തത് 33 വർഷം. ലോകജനസംഖ്യ 400 കോടിയിലെത്തുന്നത് 1974ൽ 14 വർഷം കൊണ്ടാണ്. 300 കോടിയിൽ നിന്ന് 400 കോടിയിലെത്തിയത്. 1987ൽ ലോകത്തെ ജനസംഖ്യ 500 കോടിയായി, 100 കോടി കൂടാൻ വേണ്ടി വന്നത് 13 വർഷം.

.1999ൽ ലോകജനസംഖ്യ 600 കോടിയായി. 12 കൊല്ലം കൊണ്ടാണ് 500 കോടിയിൽ നിന്ന് 600 കോടിയിലെത്തിയത്.
2011ൽ 700 കോടിയിലെത്തി ലോകജനസംഖ്യ. 12 കൊല്ലം തന്നെയാണെടുത്തത്. ലോകജനസംഖ്യ 800 കോടിയെത്തുന്നത് 2022ൽ 700 കോടിയിൽ നിന്ന് 800 കോടിയിലെത്തിയത് 11 വർഷം കൊണ്ട്. ഈ കണക്കനുസരിച്ച് നോക്കുമ്പോൾ 2057 ആകുമ്പോൾ ലോക ജനസംഖ്യ 1000 കോടിയിലെത്തുമെന്ന് പ്രവചനം.

.ഏതൊക്കെയാണ് ലോകജനസംഖ്യയിൽ മുന്നിലുള്ള 5 രാജ്യങ്ങൾ.

ചൈന-1.45 ബില്ല്യൺ, ഇന്ത്യ-1.42 ബില്ല്യൺ, അമേരിക്ക-33 കോടി, ഇന്തോനേഷ്യ-28 കോടി, പാക്കിസ്ഥാൻ-23 കോടി,

ലോക ജനസംഖ്യയിൽ പിന്നിലുള്ള 5 രാജ്യങ്ങൾ ഇവയാണ്.

വത്തിക്കാൻ സിറ്റി. 510 പേർ, ടുവാലു,11,450 പേർ, നവ്റു-12,806 പേർ, പലാവു-18,056 പേർ, സാൻ മരീനോ-33,660 പേർ.

ഇന്ത്യയിലോട്ട് വന്നാൽ

തുടക്കത്തിൽ സൂചിപ്പിച്ചു, ലോകത്ത് ഓരോ ദിവസവും ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം 22,79,21ആണ്. ഇതിൽ 43,154പേരും ഇന്ത്യക്കാരാണ്. 22,79,21 കുഞ്ഞുങ്ങൾ ഭൂമിയിൽ ജനിക്കുന്നു. ഇതിൽ 43, 154 പേരും ഇന്ത്യക്കാരാണ്. 1947മുതലുള്ള രാജ്യത്തെ ജനസംഖ്യ കണക്ക് നോക്കാം. 1947-48ൽ ഇന്ത്യയിലെ ജനസംഖ്യ 34 കോടിയായിരുന്നു. 1950-51ൽ 36.10 കോടി. 1960-61-43.92 കോടി 1970-71-54.82 കോടി. 1980-81-68.33 കോടി 1990-91-84.674 കോടി. 2000-2001. 102-87 കോടി. 2010-2011-12 കോടി 2020-2021-139.3 കോടി. രാജ്യത്തെ ജനസംഖ്യാ വർധനവ് പരിശോധിച്ചു നോക്കാം. 1961നും 1971നും ഇടയിൽ 10.9 കോടിയുടെ വർധന. 1971നും 1981നും ഇടയിൽ 13.51 കോടിയുടെ വർധന. 1981നും 1991നും ഇടയിൽ 16.31 കോടിയുടെ വർധന. 1991നും 2001നും ഇടയിൽ 18.23 കോടിയുടെ വർധന 2001നും 2011നും ഇടയിൽ 18.13 കോടിയുടെ വർധന. 2011നും 2021നും ഇടയിൽ 18.3 കോടി പേർ കൂടി ഭൂമിയിലെത്തി. ഇന്ത്യയിൽ ഏറ്റവുമധികം ജനസംഖ്യ കൂടിയത് 1991നും 2001നും ഇടയിൽ. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻറെ കീഴിലുള്ള ജനസംഖ്യാ കമ്മീഷൻ രൂപീകരിച്ച ജനസംഖ്യാ വർധനവ് സംബന്ധിച്ച സാങ്കേതിക സമിതിയുടെ വിലയിരുത്തൽ പ്രകാരം 2036 ആകുമ്പോഴേക്ക് ഇന്ത്യയിലെ ജനസംഖ്യ 152 കോടിയിലെത്തുമെന്ന് പറയുന്നു.

ജനസംഖ്യയിൽ കേരളത്തിന്റെ ഭൂപടം

1951-13,549,118
1961-16,903,715 1971-21,347,375

1981-25,453,680

1991-29,098,518

2001-31,841,374

2011-33,406,061

2022-35,330,888

.

ജനസംഖ്യാ വർധനവ്

1951നും 1961നും ഇടയിൽ 3,354,597 പേർ കൂടി. 1961നും 1971നും ഇടയിൽ 4,443,660 പേർ കൂടി. 1971നും 1981നും ഇടയിൽ 4,106,305 പേർ കൂടി.1981നും 1991നും ഇടയിൽ 3,644,838 പേർ കൂടി. 1991നും 2001നും ഇടയിൽ 2,742,856 പേർ കൂടി. 2001നും 2011നും ഇടയിൽ 1,564,687 പേർ കൂടി. 2021നും 2022നും ഇടയിൽ കൂടിയത് 1,924,827 പേർ കൂടി. കേരളത്തിൽ ഏറ്റവുമധികം ജനസംഖ്യ കൂടിയത് 1961നും 1971നും ഇടയിലാണ്. .കേരളത്തിൽ ഏറ്റവും കൂടുതൽ ജനങ്ങളുള്ളത് മലപ്പുറത്താണ്.46,66,063. രണ്ടാമത് ഏറ്റവും കൂടുതൽ ജനങ്ങളുള്ളത് എറണാകുളത്ത്-34,90,016 മൂന്നാമത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള തിരുവനന്തപുരം-33,77,581. ഏറ്റവും കുറവ് ജനസംഖ്യ വയനാട്ടിലാണ്.8,59,163 പേർ. ഇന്ത്യയിൽ ജനസംഖ്യയിൽ കേരളം 13 ാം സ്ഥാനത്താണ്. ജനസാന്ദ്രതയിൽ ഇന്ത്യയിൽ കേരളം മൂന്നാം സ്ഥാനത്താണ്. 2011ലെ സെൻസസ് പ്രകാരം കേരളത്തിൽ വളർച്ചാ നിരക്ക് കുറവ് രേഖപ്പെടുത്തിയ ജില്ലകൾ-പത്തനംതിട്ട,ഇടുക്കി.