പശ്ചിമ ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പ്, തൃണമൂല്‍ കോണ്‍ഗ്രസിന് വൻ മുന്നേറ്റം

Advertisement

കൊല്‍കൊത്ത.പശ്ചിമ ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പിൽ, പ്രതിപക്ഷ പാർട്ടികളെ ബഹുദൂരം പിന്നിലാക്കി തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ വൻ മുന്നേറ്റം.
വോട്ടെണ്ണൽ പൂർത്തിയായ ഗ്രാമ പഞ്ചായത്ത് സീറ്റുകളിൽ കോൺഗ്രസ് തൃണമൂൽ കോണ്ഗ്രസ് 27,924 സീറ്റുകളിൽ വിജയിച്ചു. 8000 ത്തോളം സീറ്റുകളിൽ തൃണമൂൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.4,829 സീറ്റുകളിൽ ബിജെപിയും,1,812 സീറ്റുകളിൽ സിപിഐഎമ്മും,1,151 സീറ്റുകളിൽ കോൺഗ്രസ്സും വിജയിച്ചു. മറ്റു പാർട്ടികളും സ്വതന്ത്രരും ചേർന്ന് 1,575 സീറ്റുകൾ നേടി.

പഞ്ചായത്ത് സമിതിയിലേക്കുള്ള 9730 സീറ്റുകളിൽ 1168 എണ്ണം തൃണമൂൽ നേടി. 991 സീറ്റുകളിൽ ടിഎംസി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബിജെപിക്ക് എട്ടും, ഇടതു പാർട്ടികൾക്ക് ആറും സീറ്റുകളിലാണ് മുന്നേറ്റം ഉണ്ടാക്കാൻ ആയത്. മറ്റുള്ളവർ 10 സീറ്റുകൾ നേടി.
ജില്ലാ പഞ്ചായത്തിലേക്കുള്ള വോട്ടുകൾ എണ്ണിതുടങ്ങുമ്പോൾ തന്നെ തൃണമൂൽ കോൺഗ്രസിന്റ മുന്നേറ്റം വ്യക്തമാണ്. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ തട്ടകമായ നന്ദി ഗ്രാമിൽ ബിജെപിക്ക് ആധിപത്യം നിലനിർത്താനായെങ്കിലും, പൊതുവെ കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. ഇടതു പാർട്ടികളും കോൺഗ്രസും നില മെച്ചപ്പെടുത്തി.

Advertisement