ന്യൂഡെല്‍ഹി.പ്രധാനമന്ത്രി നാളെ ഫ്രാൻസിലെയ്ക്ക്.ജൂലൈ 14 മുതൽ 16 വരെയാണ് പ്രധാനമന്ത്രി ഫ്രാൻസ് സന്ദർശിക്കുക.ഫ്രാൻസ് സന്ദർശനവേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി 26 റഫാൽ യുദ്ധ വിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിൽ ഒപ്പിടും.
റഫാൽ ജെറ്റ് വിമാനങ്ങളോടൊപ്പം എം നേവൽ ജെറ്റുകളും മൂന്ന് അന്തർവാഹിനികളും ഇന്ത്യ വാങ്ങുന്നുണ്ട്. 90,000 കോടി രൂപയിൽ 22 സിംഗിൾ സീറ്ററും, നാല് ഡബിൾ സീറ്റർ ട്രെയിനറുമുൾപ്പെടെ 26 റഫാൽ യുദ്ധ വിമാനങ്ങളും വാങ്ങും.
ഫ്രാൻസിൽ നിന്നെത്തിക്കുന്ന റഫാൽ വിമാനങ്ങൾ ഇന്ത്യൻ നാവികസേനയുടെ വിമാന വാഹിനിക്കപ്പലുകളിൽ വിന്യസിക്കും. ജൂലൈ 14-ന് ഫ്രാൻസിലെ പാരീസിൽ നടക്കുന്ന ബാസ്റ്റിൽ ഡേ പരേഡിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുഖ്യാതിഥി. ഇന്ത്യൻ സൈന്യത്തിന്റെ പഞ്ചാബ് റെജിമെന്റ് സൈനികരും പ്രധാനമന്ത്രിയോടൊപ്പം പരേഡിൽ പങ്കെടുക്കും.