പശ്ചിമ ബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പ്, കൽക്കട്ട ഹൈകോടതി ഇടപെട്ടു

Advertisement

കൊല്‍കൊത്ത.പശ്ചിമ ബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പിൽ കൽക്കട്ട ഹൈകോടതിയുടെ നിർണ്ണായക ഇടപെടൽ.റീപോളിംഗ് ആവശ്യപ്പെട്ടുള്ള ഹർജിയിലെ തീരുമാനത്തെ അടിസ്ഥാനമാക്കിയാകും അന്തിമ തെരഞ്ഞെടുപ്പ് ഫലമെന്ന് ഹൈ കോടതി.തിരഞ്ഞെടുപ്പ് ഫലം മാറിയേക്കാമെന്ന് വിജയിച്ചതായി പ്രഖ്യാപിച്ച എല്ലാ സ്ഥാനാർത്ഥികളെയും അറിയിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് കൽ ക്കട്ട ഹൈകോടതി നിർദ്ദേശം നൽകി.തെരഞ്ഞെടുപ്പ് അട്ടിമറി ചൂണ്ടിക്കാട്ടി ബിജെപി നേതാവ് സുവേന്ദു അധികാരി സമർപ്പിച്ച ഹർജിയിൽ ആണ് ഹൈ കോടതിയുടെ നടപടി.

രാജ്ഭവന്റെ പീസ് റൂമിൽ ലഭിച്ച 7500 പരാതികളും ഹാജരാക്കാൻ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.അട്ടിമറി പരാതി കളിൽ തീരുമാനമെടുക്കും വരെ ഫലം താത്കാലികമായി മരവിപ്പിക്കാമെന്ന് ഗവർണർ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകി.തദ്ദേശ തെരഞ്ഞെടുപ്പിൽ സർവ്വധിപത്യം നേടിയ തൃണമൂൽ കോണ്ഗ്രസ്, 34901 ഗ്രാമപഞ്ചായത്ത് സീറ്റുകളിലും 6430 പഞ്ചായത്ത് സമിതി സീറ്റുകളിലും, ജില്ലാ പരിഷത്ത് സീറ്റുകളിലും വിജയിച്ചു.

തെരഞ്ഞെടുപ്പിന് ശേഷവും കനത്ത സംഘർഷ സാഹചര്യം നിലനിൽക്കുന്ന സംസ്ഥാനത്ത് അടുത്ത എട്ടു ദിവസം കൂടി കേന്ദ്രസേനിയുടെ വിന്യാസം തുടരും. രവിശങ്കർ പ്രസാദിന്റെ നേതൃത്വത്തിലുള്ള ബിജെപിയുടെ വസ്തുതാന്വേഷണ സമിതി, സംഘർഷബാധിത പ്രദേശങ്ങളിലുള്ള സന്ദർശനം തുടരുകയാണ്.