70 കൊട്ട തക്കാളി ചന്തയില്‍ വിറ്റുവന്ന തക്കാളി കര്‍ഷകനെ കവര്‍ച്ച സംഘം കൊലപ്പെടുത്തി

Advertisement

അനമയ്യ .ആന്ധ്രപ്രദേശില്‍ തക്കാളി കര്‍ഷകനെ കവര്‍ച്ച സംഘം കൊലപ്പെടുത്തി. അനമയ്യ ജില്ലയിലെ മദനപ്പള്ളിയില്‍ തക്കാളി വിറ്റുകിട്ടിയ പണം തട്ടിയെടുക്കുന്നതിനായാണ് നരീം രാജശേഖര്‍ റെഡ്ഡിയെന്ന കര്‍ഷകനെ അക്രമികള്‍ കൊലപ്പെടുത്തിയത്.

പാടത്ത് എത്തി വിളവെടുപ്പ് പൂര്‍ത്തിയാക്കിയെന്ന് ഉറപ്പാക്കിയതിനുശേഷം കര്‍ഷകനെ പിന്തുടര്‍ന്ന് പിടികൂടി കൊലപ്പെടുത്തുകയായിരുന്നു. ചൊവ്വാഴ്ച ഇയാള്‍ 70 കൊട്ട തക്കാളി ചന്തയില്‍ വിറ്റിരുന്നു. തക്കാളിയുടെ വില കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ കര്‍ഷകന്റെ പണം കൊള്ളയടിക്കാനാണ് അക്രമികള്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ഡിഎസ്പി കേശപ്പ, സിഐ സത്യനാരായണ, എസ്‌ഐ വെങ്കിടേഷ്, സുധാകര്‍ എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Advertisement