ഓണ്‍ലൈന്‍ ലോണ്‍ ആപ്ലിക്കേഷന്‍ ഏജന്റുമാരുടെ ഭീഷണിയെത്തുടര്‍ന്ന് 22കാരന്‍ ആത്മഹത്യ ചെയ്തു. യെലഹങ്കയിലെ എഞ്ചിനിയറിങ് കോളജ് വിദ്യാര്‍ഥിയായ തേജസ് ആണ് തൂങ്ങിമരിച്ചത്. ചൈനീസ് ഓണ്‍ലൈന്‍ ലോണ്‍ ആപ്ലിക്കേഷന്‍ ഏജന്റുമാരാണ് തേജസിനെ ഭീഷണിപ്പെടുത്തിയത്. തേജസിന്റെ സ്വകാര്യ ചിത്രങ്ങള്‍ പരസ്യമാക്കുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
സ്ലൈസ് ആന്റ് കിസ് ചൈനീസ് ആപ്പില്‍ നിന്ന് തേജസ് പണം വായ്പ്പയെടുത്തിരുന്നു. ഇത് തിരിച്ചടക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് ഏജന്റുമാര്‍ തുടരെത്തുടരെ ഭീഷണിയുമായി എത്തുകയായിരുന്നു.
ലോണ്‍ എടുത്ത പണം തിരിച്ചടക്കാന്‍ പിതാവ് ഗോപിനാഥ് സമ്മതിച്ചിരുന്നു. തേജസ് ആത്മഹത്യ ചെയ്യുന്നതിന് മൂന്നു ദിവസം മുന്‍പ് ആപ്ലിക്കേഷന്‍ ഏജന്റുമാര്‍ വീട്ടിലെത്തി. പണം തിരിച്ചടയ്ക്കാന്‍ സമയം വേണമെന്ന് പിതാവ് ആവശ്യപ്പെട്ടു. എന്നാല്‍ ഏജന്റുമാര്‍ ഇത് സമ്മതിച്ചില്ല. ചൊവ്വാഴ്ച വൈകുന്നേരം, ഏജന്റുമാര്‍ വീണ്ടും തേജസിനെ ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കി. പിന്നാലെയാണ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത്.