ഗുജറാത്തിൽ ഭൂമി തർക്കത്തിനിടെ ദളിതരായ സഹോദരങ്ങളെ മർദിച്ച് കൊലപ്പെടുത്തി

Advertisement

ഗുജറാത്ത്: ഭൂമി തർക്കത്തിനിടെ മർദനമേറ്റ് രണ്ട് സഹോദരൻമാർ മരിച്ചു. സുരേന്ദ്രനഗറിലെ ചൂഡ താലൂക്കിൽപ്പെട്ട സാമാദിയാല ഗ്രാമത്തിൽ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ദളിത് വിഭാഗത്തിൽപ്പെട്ട ആൽജി പർമർ(60), മനോജ് പർമർ(54) എന്നിവരാണ് കൊല്ലപ്പെട്ടത്. മർദനത്തെ തുടർന്ന് സുരേന്ദ്രനഗർ ടൗണിലെ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. കതി ദർബാർ വിഭാഗക്കാരായ അഞ്ച് പേരെയും തിരിച്ചറിയാനാകാത്ത പതിനഞ്ചോളം പേരെയും പ്രതി ചേർത്താണ് കേസെടുത്തത്. ദളിത്-കാതി ദർബാർ വിഭാഗങ്ങൾ തമ്മിൽ ഒരു ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് രണ്ട് പേർ കൊല്ലപ്പെട്ടത്.