രാജ്യത്ത് കാന്‍സറിനും അപൂര്‍വ രോഗങ്ങള്‍ക്കുമുള്ള മരുന്നുകള്‍ക്ക് വില കുറയും

Advertisement

ന്യൂ ഡെൽഹി : കാന്‍സറിനും, അപൂര്‍വ രോഗങ്ങള്‍ക്കുമുള്ള മരുന്നിന്റെ ജി എസ് ടി കുറച്ചതായി ധനമന്ത്രി നിര്‍മല സീതാരാമന്‍. അന്‍പതാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. തിയേറ്ററിനകത്ത് വില്‍ക്കുന്ന ഭക്ഷണത്തിന്, ഭക്ഷണ ശാലകളുടെ ജി എസ് ടി ഇടാക്കാന്‍ തീരുമാനമായി.

തിയറ്ററിനകത്തെ ഭക്ഷണത്തിനുള്ള ജി എസ് ടി പതിനെട്ട് തുകയിൽ നിന്നും അഞ്ച് ആയി കുറച്ചു. ഇതോടെ തിയേറ്ററിനകത്തെ ഭക്ഷണത്തിന് വില കുറയും. ഓൺലൈൻ ഗെയിമിനും കസിനോയ്ക്കും 28% ജി എസ് ടി ഏർപ്പെടുത്താനും തീരുമാനമായി. രണ്ടു ലക്ഷത്തിന് മുകളിലുള്ള സ്വർണം സംസ്ഥാനത്തിനകത്ത് കൊണ്ടുപോകുന്നതിന് ഇ-വേ ബിൽ സമ്പ്രദായത്തിന് യോഗം അംഗീകാരം നൽകി.