ഒരു വർഷത്തിൽ സ്വിഗ്ഗി വഴി ഇന്ത്യക്കാർ കഴിച്ചത് 7.6 കോടി ബിരിയാണികൾ

Advertisement

ന്യൂ ഡെൽഹി :
ഇന്ത്യക്കാരുടെ ബിരിയാണി പ്രേമത്തിൻ്റെ കണക്കു പുറത്തുവിട്ട് സ്വിഗ്ഗി. ജൂലൈ രണ്ട് അന്താരാഷ്ട്ര ബിരിയാണി ദിനത്തിൽ കഴിഞ്ഞ 12 മാസത്തെ കണക്കുകളാണ് സ്വിഗ്ഗി പുറത്തിവിട്ടത്. 7.6 കോടി ഓൺലൈൻ ഓർഡറുകളാണ് ആപ്പ് വഴി ഒരു വർഷത്തിൽ സ്വീകരിച്ചത്.

ജനുവരി 2023 മുതൽ ജൂലൈ 15വരെയുള്ള ഓർഡറുകളിൽ, കഴിഞ്ഞ വർഷം ഇതേകാലയളവിൽ ഉണ്ടായതിനേക്കാൾ 8.26 ശതമാനം വർധനയുണ്ടായതായും കമ്പനി പറയുന്നു. സ്വിഗ്ഗി വഴി ബിരിയാണി വിൽക്കുന്ന 2.6 ലക്ഷം റസ്റ്റോറന്റുകൾ ഉണ്ട്. അതിൽതന്നെ 28,000 റസ്റ്റോറന്റുകൾ ബിരിയാണി മാത്രം വിൽക്കുന്നവയാണ്.

219 ബിരിയാണി ഓർഡറുകൾ ഓരോ മിനിറ്റിലും രാജ്യത്ത് സ്വിഗ്ഗിവഴി മാത്രം നടക്കുന്നുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. റസ്റ്റോറന്റുകളിൽ നേരിട്ടെത്തി കഴിക്കുന്നതും പാഴ്സൽ കണക്കുകൾക്കും മറ്റ് ആപ്പുകളിലെ ഓർഡറുകൾക്കും പുറമെയാണിത്.