പശ്ചിമ ബംഗാളിൽ മൂന്ന് ജില്ലകളിലെ 20 ഓളം ബൂത്തുകളിൽ തെരഞ്ഞെടുപ്പ് റദ്ദാക്കി

Advertisement

കൊല്‍കൊത്ത . പശ്ചിമ ബംഗാളിൽ മൂന്ന് ജില്ലകളിലെ 20 ഓളം ബൂത്തുകളിൽ തെരഞ്ഞെടുപ്പ് റദ്ദാക്കി.വോട്ടെണ്ണൽ ദിവസം ബാലറ്റ് പേപ്പറുകൾ കവർച്ച ചെയ്യപ്പെട്ടതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.ഹൗറ, ഹൂഗ്ലി, നോർത്ത് 24 പർഗാനാസ് എന്നിവിടങ്ങളിലെ ബൂത്തുകളിലെ തെരഞ്ഞെടുപ്പ് ആണ് റദ്ദാക്കിയത്. പുതിയ തിരഞ്ഞെടുപ്പിനുള്ള തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പ് അവസാനിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും സംസ്ഥാനത്ത് സംഘർഷങ്ങൾ തുടരുകയാണ്. സംസ്ഥാനത്ത് തുടർച്ചയായി ഉണ്ടാകുന്ന അക്രമങ്ങളിൽ കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ടി എസ് ശിവജ്ഞാനം ആശങ്ക രേഖപ്പെടുത്തി.

Advertisement