കൊല്ലം: ലോകത്തിന് മുന്നിൽ അഭിമാനമായി ചന്ദ്രയാൻ 3 വിക്ഷേപണം മാറുമ്പോൾ കൊല്ലം കെ എം എം എല്ലിൻ്റെ പ്രശസ്തിയുo ഉയരുകയാണ്.
കെ എം എം എല്ലിൽ നിന്നുള്ള ടൈറ്റാനിയം സ്പോഞ്ച് മെറ്റലാണ് ബഹിരാകാശ പേടകത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ചന്ദ്രയാൻ ദൗത്യത്തിൽ പങ്കുചേരാൻ സാധിച്ചതിൽ കെ എം എം എല്ലിന് അഭിമാനമെന്ന് കെ എം എം എൽ എം ഡി ചന്ദ്ര ബോസ് പറയുന്നു
ചന്ദ്രയാൻ 3 ദൗത്യത്തിലൂടെ രാജ്യത്തിൻ്റെ അഭിമാനം വാനോളം ഉയരുമ്പോൾ അതിൽ പങ്കുചേരിക്കുകയാണ് കൊല്ലം കെ എം എം എല്ലെന്ന പൊതുമേഖല സ്ഥാപനവും.ടൈറ്റാനിയം സ്പോഞ്ച് ഉല്പാദിപ്പിക്കുന്ന രാജ്യത്തെ ഏക പ്ലാൻ്റായ
കൊല്ലത്തെ കെ എം എൽ എല്ലിൽ നിന്നാണ് ചന്ദ്രയാൻ ബഹിരാകാശ പേടകത്തിലെ കമ്പോണൻസ് നിർമിക്കാനുള്ള ടൈറ്റാനിയം സ്പോഞ്ച് മെറ്റൽ ഉപയോഗിച്ചിരിക്കുന്നത്. ചരിത്ര ദൗത്യത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനം എന്ന് കെഎംഎംഎൽ എംഡി ചന്ദ്ര ബോസ് പറഞ്ഞു.
ചന്ദ്രയാൻ 2 ദൗത്യത്തിനും കെഎംഎംഎല്ലിൽ നിന്നുള്ള ടൈറ്റാനിയം സ്പോഞ്ച് ഉപയോഗിച്ചിരുന്നു. 2011 ലാണ് രാജ്യത്തെ ആദ്യത്തെ ടൈറ്റാനിയം സ്പോഞ്ച് പ്ലാന്റ് കൊല്ലത്ത് കെ എം എം എല്ലിൽ പ്രവർത്തനമാരംഭിക്കുന്നത്. മഗ്‌നീഷ്യം റീസൈക്ലിംഗ് പ്ലാൻ്റും കെ എം എം എല്ലിൽ നിന്ന് ഉടൻ പ്രവർത്തനം ആരംഭിക്കാൻ ഇരിക്കുകയാണ്.ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങൾക്കും പ്രതിരോധ മേഖലക്കും ആവശ്യമായ ടൈറ്റാനിയം സ്പോഞ്ച് വിതരണം ചെയുന്നത് ഈ പ്ലാന്റിൽ നിന്നുമാണ്.