ഡൽഹി: ശനിയാഴ്ച പെയ്ത കനത്ത മഴയിൽ ഡൽഹിയിലെ പ്രളയ സാഹചര്യം കൂടുതൽ രൂക്ഷം. ദ്വാരകയിൽ മൂന്ന് യുവാക്കൾ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു.
നീന്താൻ ഇറങ്ങിയ യുവാക്കാൻ നിർമ്മാണത്തിലിരിക്കുന്ന ഗോൾഫ് കോഴ്സിന്റെ കുഴിയിൽ വീണതാണ് അപകടത്തിന് ഇടയാക്കിയത്.ഇന്നും ഡൽഹിയിലും ഹരിയനയിലും ശക്തമായ മഴക്കും ഇടി മിന്നലിനും സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം 3 മണിക്കൂറിനിടെ 11മില്ലിമീറ്റർ മഴയാണ് ഡൽഹിയിൽ ലഭിച്ചത്. ITO, സിവിൽ ലൈൻസ്, രാജ്ഘട്ട്, അടക്കമുള്ള പ്രദേശങ്ങളിൽ എല്ലാം വെള്ളക്കെട്ട് തുടരുകയാണ്.
പ്രധാന മന്ത്രി നരേന്ദ്ര മോദി സാഹചര്യം സംബന്ധിച്ച് ലെഫ്റ്റ്നെന്റ് ഗവർണർ വി കെ സക്സേനയുമായി ഫോണിൽ സംസാരിച്ചു. 25478 പേരെയാണ് ഇത് വരെ മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. ഇതിൽ 22803 പേരെയും താൽക്കാലിക ടെന്റ് കളിലേക്കാണ് മാറ്റിയിരിക്കുന്നത്. പ്രവർത്തനത്തിനായി ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്.