ഡല്‍ഹി സര്‍ക്കാരിന്‌റെ അധികാരം വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര ഓര്‍ഡിനന്‍സ് എതിര്‍ക്കാന്‍ കോണ്‍ഗ്രസ്

Advertisement

ഡല്‍ഹി: സര്‍ക്കാരിന്‌റെ അധികാരം വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര ഓര്‍ഡിനന്‍സ് എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനം.
ആം ആദ്മി പാർട്ടിയെ കോൺഗ്രസ് പിന്തുണക്കും.
മറ്റന്നാൾ പ്രതിപക്ഷ പാർട്ടികളുടെ യോഗം ബെംഗലൂരുവിൽ നടക്കാനിരിക്കെയാണ്
കോൺഗ്രസ് പാർലമെൻറ് നയ രൂപീകരണ സമിതി യോഗത്തിൽ തീരുമാനം.

പിന്തുണച്ചില്ലെങ്കിൽ പ്രതിപക്ഷ യോഗത്തിൽ നിന്ന് വിട്ടുന്നിൽക്കുമെന്ന് ആം ആദ്മി പാർട്ടി അന്ത്യശാസനം നൽകിയിരുന്നു. കോൺഗ്രസ് നിലപാട് വ്യക്തമാക്കാത്തതിൽ മറ്റു പ്രതിപക്ഷ പാർട്ടികളും വിമർശനം ഉയർത്തിയിരുന്നു. മുസ്ലിം, ന്യൂന പക്ഷ വിഭാഗങ്ങളെ ആക്രമിച്ചു കൊണ്ട് UCC നടപ്പാക്കാനുള്ള കേന്ദ്രനീക്കത്തെ പാർലമെന്റിൽ ശക്തമായി എതിർക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി.

Advertisement