പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന് തുടക്കം

Advertisement

ബംഗ്ലൂരു:ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് ബി.ജെ.പി.ക്ക് എതിരേ ഐക്യനിര കെട്ടിപ്പടുക്കുക ലക്ഷ്യമിട്ടുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്നും നാളെയുമായി ബെംഗളുരുവില്‍ നടക്കും. കഴിഞ്ഞ മാസം പട്നയിൽ നടന്ന യോഗത്തിന്റെ തുടർച്ചയാണ് ബെംഗളൂരു യോഗം. പുതുതായെത്തുന്ന എട്ടു പാർട്ടികൾ ഉൾപ്പെടെ 24 കക്ഷികളുടെ നേതാക്കൾ യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.
കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗെയ്ക്ക് പുറമേ സോണിയാഗാന്ധിയും ബെംഗളുരു യോഗത്തിനെത്തും. ഇന്ന് വൈകിട്ട് 6ന് പ്രതിപക്ഷ കക്ഷി നേതാക്കള്‍ക്കായി സോണിയാഗാന്ധി ഒരുക്കിയ അത്താഴവിരുന്നോടെ യോഗത്തിന് തുടക്കമാകും. 18നാകും പ്രധാന ചര്‍ച്ചകള്‍ നടക്കുക. സോണിയാഗാന്ധി നേരിട്ട് സംസാരിച്ചതോടെ മമതാ ബാനര്‍ജിയും, ഡല്‍ഹി ഓര്‍ഡിനന്‍സില്‍ പിന്തുണയറിയിച്ചതോടെ ആംആദ്മി പാര്‍ട്ടിയും ഐക്യനിരയുടെ ഭാഗമാകും.

Advertisement