വന്ദേ ഭാരത് എക്സ് പ്രസ്സിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹർജി സുപ്രിം കോടതി തള്ളി.ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്.
ട്രെയിനിന്റെ സ്റ്റോപ്പ് തീരുമാനിക്കേണ്ടത് തങ്ങളല്ലെന്ന് സുപ്രിം കോടതി.സ്റ്റോപ്പ് അനുവദിക്കാത്തത് രാഷ്ട്രീയ കാരണങ്ങളാലാണെന്ന് ആരോപിച്ച് പി ടി ഷിജീഷ് എന്നയാളാണ് ഹർജി സമർപ്പിച്ചത്.റെയിൽവേ പുറത്തിറക്കിയ ആദ്യ ടൈം ടേബിൾ പ്രകാരം വന്ദേഭാരത് എക്സ്പ്രസിന് തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചിരുന്നു. എന്നാൽ പിന്നീട് ഈ തീരുമാനം പിൻവലിക്കുകയും ഷൊർണൂർ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കുകയുമാണ് ചെയ്തെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.സ്റ്റോപ്പ് അനുവദിക്കുന്നത് നയപരമായ തീരുമാനമാണെന്ന് സുപ്രിം കോടതി വ്യക്തമാക്കി.