ജെഡിഎസ് എൻഡിഎ മുന്നണിയിലേക്ക്; കർണാടകയിൽ പ്രതിപക്ഷനേതൃസ്ഥാനം ലഭിച്ചേക്കും

Advertisement

ബംഗ്ലൂരു: കർണാടകയിൽ ജെഡിഎസ് എൻഡിഎ മുന്നണിയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ട്. പ്രതിപക്ഷ നേതൃസ്ഥാനം ജെഡിഎസിന് നൽകിയേക്കും. ചർച്ചകൾക്കായി എച്ച് ഡി കുമാരസ്വാമി ഡൽഹിക്ക് പുറപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൻഡിഎ വിപുലീകരിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ബിജെപി നീക്കം.

നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് ജെഡിഎസ് ബിജെപിയുമായി അടുക്കാൻ തുടങ്ങിയത്. നിയമസഭാ സമ്മേളനത്തിനിടെ കുമാരസ്വാമി കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് രംഗത്തുവന്നതും ഇതിന്റെ ഭാഗമായിരുന്നു. 

പ്രതിപക്ഷ സഖ്യത്തെ നേരിടാൻ എൻഡിഎ വിശാല മുന്നണി യോഗം ഡൽഹിയിൽ വിളിച്ചിട്ടുണ്ട്.  ചൊവ്വാഴ്ചയാണ് യോഗം. മുന്നണിയിൽ ഇല്ലാത്ത നാല് പാർട്ടികളെ കൂടി യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്.