ഹിമാചലിലെ കുളുവിൽ മേഘവിസ്‌ഫോടനം; ഒരു മരണം, മൂന്ന് പേർക്ക് പരുക്ക്

Advertisement

ഹിമാചൽ: കുളു ജില്ലയിൽ മേഘവിസ്‌ഫോടനം. കിയാസ്, നിയോലി ഗ്രാമങ്ങളിലാണ് മേഘവിസ്‌ഫോടനമുണ്ടായത്. ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. നിരവധി വാഹനങ്ങൾ ഒലിച്ചുപോകുകയും ഒമ്പത് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. പോലീസും ഫയർ ഫോഴ്‌സും സ്ഥലത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്

സംസ്ഥാനത്ത് രണ്ടാഴ്ചയായി തുടരുന്ന മഴയിൽ ഇതുവരെ 100ലധികം പേർക്കാണ് ജീവൻ നഷ്ടമായത്. 667 വീടുകൾ പൂർണമായും 1264 വീടുകൾ ഭാഗികമായും നശിച്ചു.