ഇ ഡി തങ്ങളുടെ ജോലി എളുപ്പമാക്കി; മന്ത്രിയുടെ വീട്ടിലെ റെയ്ഡിനെ വിമർശിച്ച് സ്റ്റാലിൻ

Advertisement

തമിഴ്‌നാട് :ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടിയുടെ വീട്ടിലടക്കം  ഇഡി നടത്തുന്ന റെയ്ഡിനെ വിമർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും കോൺഗ്രസ് നേതാക്കളും രംഗത്ത്. ബംഗളൂരുവിൽ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിന് എത്തിയതായിരുന്നു സ്റ്റാലിൻ. പ്രതിപക്ഷ യോഗത്തെ കുറിച്ച് വിശദീകരിക്കാൻ നടത്തിയ വാർത്താ സമ്മേളനത്തിലാണ് കോൺഗ്രസ് നേതാക്കളുടെ റെയ്ഡിനെതിരായ വിമർശനം

തമിഴ്‌നാട്ടിൽ ഗവർണർ ഡിഎംകെക്ക് വേണ്ടി പ്രചാരണം തുടങ്ങിയെന്നായിരുന്നു സ്റ്റാലിന്റെ പരാമർശം. ഇഡി തങ്ങളുടെ ജോലി എളുപ്പമാക്കി. പ്രതിപക്ഷ ഐക്യം തകർക്കാനാണ് ഇഡിയുടെ ശ്രമം. ഡിഎംകെക്ക് ഇതിനെ നേരിടാൻ അറിയാം. ഒന്നിനെയും ഭയക്കുന്നില്ലെന്നും സ്റ്റാലിൻ പറഞ്ഞു

രാജ്യത്ത് ഇഡി രാജാണ് നടക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വിമർശിച്ചു. വിരട്ടിയാൽ പേടിക്കില്ലെന്നും ഇഡി നടപടികൾ ബിജെപിയെ ദുർബലപ്പെടുത്തുമെന്നും തമിഴ്‌നാട് പിസിസി പ്രസിഡന്റ് കെ എസ് അഴഗിരിയും പറഞ്ഞു.