എൻ ഡി എ വിശാല മുന്നണി യോഗം ഇന്ന് ഡൽഹിയിൽ

Advertisement

ന്യൂഡെല്‍ഹി . എൻ ഡി എ വിശാല മുന്നണി യോഗം ഇന്ന് ഡൽഹിയിൽ. പ്രധാന മന്ത്രി നരേന്ദ്ര മോദി യുടെ അധ്യക്ഷതയിലാണ് യോഗം. എൻഡിഎ വിപുലീകരിക്കാനുള്ള തീരുമാനമെടുത്ത ശേഷം ആദ്യമായി ചേരുന്ന യോഗത്തിൽ ലോക് ജന ശക്തി (രാം വിലാസ് ) നേതാവ് ചിരാഗ് പാസ്വാൻ, ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവ് ജിതിൻ റാം മാഞ്ചി എന്നിവർ പങ്കെടുക്കും.ഉത്തർ പ്രദേശിൽ ഒബിസി വിഭാഗങ്ങൾക്കിടയിൽ സ്വാധീനമുള്ള സുഹൽ ദേവ് ഭാരതീയ സമാജ് പാർട്ടി എൻ ഡി എ ക്ക് ഒപ്പം നിൽക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 38 പാർട്ടികൾ ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുമെന്ന് ബിജെപി ദേശീയ നദ്ദ വ്യക്തമാക്കിയിരുന്നു. മഹാരാഷ്ട്ര യിൽ സർക്കാരിന്റെ ഭാഗമായ അജിത് പവാർ നേതൃത്വം നൽകുന്ന വിമത എൻ സി പി വിഭാഗം നേതാക്കളും എൻ ഡി എ യോഗത്തിൽ പങ്കെടുക്കും. അതേസമയം യോഗത്തിൽ ഏക സിവിൽ കോഡ് ചർച്ച ആയാൽ ബിജെപിയുമായി ഇടഞ്ഞു നിൽക്കുന്ന വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ സഖ്യകക്ഷികളുടെ നിലപാട് നിർണായകമാകും. നാളെ എൻ ഡി എ പാർലമെന്ററി പാർട്ടി നേതാക്കളുടെ യോഗവും ഡൽഹിയിൽ ചേരും. പാർലമെന്റ് വർഷ കാല സമ്മേളനത്തിന് മുന്നോടിയായാണ് യോഗം.

Advertisement