പ്രേമത്തിന് കണ്ണില്ല, കാമുകനെ കാണാന്‍ഗ്രാമത്തിലെ മുഴുവന്‍വൈദ്യുതി ബന്ധവും വിഛേദിച്ച യുവതി പിടിയില്‍

Advertisement

കാമുകനെ കാണുന്നതിന് വേണ്ടി ഒരു ഗ്രാമത്തിലെ മുഴുവന്‍ വൈദ്യുതിയും വിച്ഛേദിച്ച് പ്രേമത്തിന് കണ്ണില്ലെന്ന് തെളിയിച്ചിരിക്കയാണ് യുവതി. ബിഹാറിലെ ബെട്ടിയ ഗ്രാമത്തിലാണ് സംഭവം. ഗ്രാമവാസികളുടെ കണ്ണുവെട്ടിച്ച് കാമുകനെ കാണുന്നതിന് വേണ്ടിയാണ് യുവതി ഇത് ചെയ്തത്.

ഇരുവരെയും ഗ്രാമവാസികള്‍ കൈയോടെ പിടികൂടിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന്റെ അരിശത്തില്‍ നാട്ടുകാര്‍ യുവാവിനെ ബെല്‍റ്റ് കൊണ്ട് തല്ലി. നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ നിന്ന് യുവാവിനെ രക്ഷിക്കാന്‍ കാമുകി ശ്രമിക്കുന്നത് അടക്കമുള്ള ദൃശ്യങ്ങള്‍ വൈറലായിട്ടുണ്ട്. ഒടുവില്‍ വീട്ടുകാര്‍ സമ്മതം നല്‍കിയതോടെ, ഇരുവരുടെയും വിവാഹം ഉടന്‍ നടത്താന്‍ തീരുമാനിച്ചിരിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.