ബംഗളൂരുവിൽ വൻ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ട സംഘം ആയുധങ്ങളുമായി പിടിയിൽ

Advertisement

ബംഗ്ലൂരു: ബംഗളൂരുവിൽ വൻ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ട തീവ്രവാദ സംഘം അറസ്റ്റിൽ. കർണാടക സ്വദേശികളായ സയ്യിദ് സുഹൈൽ, ഉമർ, ജാനിദ്, മുഹ്താസിർ, സാഹിദ് എന്നിവരെയാണ് ഹെബ്ബാളിനടുത്തുള്ള സുൽത്താൻപാളയയിലെ വീട്ടിൽ വെച്ച് ഇന്ന് പുലർച്ചെ സെൻട്രൽ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. 

ബംഗളൂരു സെൻട്രൽ ജയിലിൽ വെച്ച് ഇവരെ തീവ്രവാദ പ്രവർത്തനത്തിന് പ്രേരിപ്പിച്ച് തടിയന്റവിട നസീറാണെന്നും ആക്രമണ പദ്ധതിയുടെ സൂത്രധാരൻ നസീറാണെന്നും പോലീസ് അറിയിച്ചു. പത്ത് പേരടങ്ങുന്ന സംഘമാണ് ഭീകരാക്രമണത്തിന് പദ്ധതിയിട്ടത്. ഒളിവിലുള്ള അഞ്ച് പേർക്കായി അന്വേഷണം തുടരുകയാണ്

ബംഗളൂരുവിൽ വൻ സ്‌ഫോടനം നടത്താനായിരുന്നു ഇവരുടെ പദ്ധതി. ലഷ്‌കർ ഭീകരരുമായി ഇവർക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതായും ബംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ബി ദയാനന്ദ് അറിയിച്ചു. 7 തോക്കുകൾ, 45 ഉണ്ടകൾ, കത്തികൾ, വാക്കി ടോക്കി സെറ്റ്, 12 മൊബൈലുകൾ എന്നിവ ഇവരിൽ നിന്നും പിടിച്ചെടുത്തു.
 

Advertisement