മണിപ്പൂരിലെ സംഭവത്തില്‍ കുറ്റക്കാരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി

Advertisement

ന്യൂഡെല്‍ഹി. ഹൃദയം നിറയെ വേദനയും ദേഷ്യവും തോന്നുന്നുവെന്നും
കുറ്റക്കാരെ വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. മണിപ്പുർ വിഷയത്തിൽ മൗനം വെടിഞ്ഞ് സ്ത്രീകളെ നഗ്‌നരാക്കി നടത്തിച്ച സംഭവത്തെ അധികരിച്ച് പാര്‍ലമെന്‍റില്‍ പ്രസംഗിക്കുകയായിരുന്നുമോദി. സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ വിട്ടുവീഴ്ച്ചയില്ലാതെ ക്രമസമാധാനപാലനം ഉറപ്പാക്കണമെന്നും രാജ്യത്തുടനീളമുള്ള സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു
നിയമം സർവ ശക്തിയും ഉപയോഗിച്ച് പ്രവർത്തിക്കും. മണിപ്പുരിൽ സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മണിപ്പുരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തിച്ച് സംഭവം

ദൃശ്യങ്ങൾ നീക്കം ചെയ്യാൻ ട്വിറ്ററിന് കേന്ദ്രസർക്കാർ നിർദ്ദേശം. മറ്റ് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കരുതെന്നും നിർദ്ദേശം

Advertisement