ഇന്ത്യയിലെ ഏറ്റവും ധനികനായ എംഎൽഎയുടെ ആസ്തി 1413 കോടി രൂപ

Advertisement

*ഇന്ത്യയിലുടനീളമുള്ള നിയമസഭകളിലെ* *അംഗങ്ങളുടെ ശരാശരി ആസ്തി* *13.63* *കോടി രൂപയാണ്*, *അസോസിയേഷൻ* *ഫോർ ഡെമോക്രാറ്റിക് റിപ്പോർട്ടിലാണ്* *പുതിയ കണക്കുകൾ*

ബംഗ്ലൂരൂ: ഇന്ത്യയിലെ ഏറ്റവും ധനികനായ എംഎൽഎ കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ആണെന്ന് പുതിയ കണക്കുകൾ. 1413 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. ഇന്ത്യയിലുടനീളമുള്ള നിയമസഭകളിലെ അംഗങ്ങളുടെ ശരാശരി ആസ്തി 13.63 കോടി രൂപയാണ്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിപ്പോർട്ടിലാണ് പുതിയ കണക്കുകൾ ഉള്ളത്.

28 സംസ്ഥാന അസംബ്ലികളിൽ നിന്നും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള 4,001 സിറ്റിങ് എംഎൽഎമാരുടെ ആസ്തി വിശകലനം ചെയ്താണ് കണക്കെടുപ്പ് നടന്നത്. മറ്റൊരു കോൺഗ്രസ് എംഎൽഎയായ പ്രിയകൃഷ്ണയുടെ ആസ്തി 881 കോടി രൂപയാണ്. അതേസമയം, പശ്ചിമ ബംഗാളിൽ നിന്നുള്ള ഒരു ബിജെപി എംഎൽഎയുടെ ആസ്തി 1700 രൂപ മാത്രമാണ്.