ഔറംഗാബാദ്. മഹാരാഷ്ട്രയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി സഹപാഠികളുടെ അടിയേറ്റ് മരിച്ചു. കാര്‍ത്തിക് ഗെയ്ക്വാദാണ് മരിച്ചത്.
ഇരിക്കുന്ന സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം അടിപിടിയില്‍ കലാശിക്കുകയായിരുന്നു. നാലു സഹപാഠികള്‍ ചേര്‍ന്നാണ് കുട്ടിയെ മര്‍ദിച്ചതെന്ന് പോലീസ് പറഞ്ഞു.
വയറിലേറ്റ പരിക്കാണ് മരണകാരണം. ജൂലൈ ആറിനാണ് സംഭവം നടന്നത്. പത്താം തീയതി അസ്വസ്ഥതകളെ തുടര്‍ന്ന് ക്ലാസിലെ കുട്ടികള്‍ ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചതായുള്ള കാര്യം കാര്‍ത്തിക് വീട്ടില്‍ പറയുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേ മൂന്ന് ദിവസത്തിന് ശേഷമായിരുന്നു മരണം സംഭവിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് പോലീസ് പറയുന്നു.