മണിപ്പൂര്‍ നഗ്നപീഡനം, നാലുപേര്‍ പിടിയില്‍

Advertisement

ഇംഫാല്‍. മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ക്രൂരപീഡനത്തിനിരയാക്കുകയും ചെയ്ത സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം 4 ആയി. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചത് വ്യാപക രോഷം ഉയര്‍ത്തിയതിന് പിന്നാലെയാണ് നടപടി. അന്വേഷണം പുരോഗമിയ്ക്കുകയാണെന്നും കൂടുതൽ പേർ പിടിയിലാകാൻ ഉണ്ടെന്നും പോലിസ് വ്യക്തമാക്കി.

പൊലീസ് തങ്ങളെ ആള്‍ക്കൂട്ടത്തിന് വിട്ടുകൊടുക്കുകയായിരുന്നു വെന്ന് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടി മാധ്യമങ്ങളോട് വെളിപ്പെടുത്തി. അതേസമയം കുറ്റക്കാർക്ക് വധശിക്ഷ ഉറപ്പാക്കാൻ ശ്രമിക്കുമെന്ന പ്രസ്താവന മുഖ്യമന്ത്രി ബീരേൻ സിങ് ആവർത്തിച്ചു.മെയ് നാലിന് മണിപ്പൂരിലെ തൗബാലില്‍ ഉണ്ടായ കലാപത്തിന്റെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം നഗ്നരാക്കി നടത്തിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ വന്‍ രോഷത്തിന് വഴിവെച്ചു. ഇതിന് പിന്നാലെ പ്രധാന പ്രതികളിലൊരാളായ ഹുയ്റെം ഹീറോദാസ് എന്നയാളെ തൗബാലില്‍ നിന്ന് പൊലീസ് അറസറ്റ് ചെയ്തിരുന്നു. എഫ്ഐആർ ഇട്ട് രണ്ട് മാസത്തിന് ശേഷമാണ് അറസ്റ്റ്കൾ നടക്കുന്ന്. സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ച ആള്‍ക്കൂട്ടം ഇതില്‍ ഒരാളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതി.

Advertisement