യുവതികളെ നഗ്നരാക്കി നടത്തി കൂട്ട ബലാൽസംഗം , പാർലമെന്റിന്റ ഇരു സഭകളിലും ബഹളം

Advertisement

ന്യൂഡെല്‍ഹി.മണിപ്പൂരിൽ യുവതികളെ പരസ്യമായി നഗ്നരാക്കികൂട്ട ബലാൽസംഗം ചെയ്ത സംഭവത്തിൽ പാർലമെന്റിന്റ ഇരു സഭകളിലും ബഹളം. ചർച്ചക്ക് തയ്യാറാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പാർലമെന്റിൽ. പ്രധാനമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മണിപ്പൂരിൽ അടിയന്തര ഇടപെടൽ വേണമെന്ന് സുപ്രിം കോടതി. സംഭവത്തിൽ 4 പ്രതികളെ അറസ്റ്റ് ചെയ്തു.
സംഭവത്തിൽ പ്രധാന പ്രതിയുടെ വീടിന് ആൾകൂട്ടം തീവച്ചു.

മണിപ്പൂർ വിഷയം സഭ നിർത്തി വച്ചു ചർച്ച ചെയ്യണം എന്ന് പ്രതിപക്ഷം, പാർളി മെന്റിന്റ ഇരു സഭകളും സമ്മേളിച്ച ഉടൻ തന്നെ ആവശ്യപ്പെട്ടു.

ഹോൾഡ്.

ചർച്ചക്ക് തയ്യാറാണെന്ന് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് അറിയിച്ചു.

ആഭ്യന്തര മന്ത്രി അമിത് ഷ പ്രസ്താവന നടത്തുമെന്നാണ് സർക്കാർ നിലപാട്, എന്നാൽ പ്രധാന മന്ത്രി തന്നെ വിശദീകരിക്കണം എന്നാണ് പ്രതിപക്ഷ ആവശ്യം.

ബഹളം തുടർന്നതോടെ , അംഗങ്ങൾ ഉത്തര വാദിത്വ ബോധത്തോടെ പെരുമാറണമെന്ന് രാജ്യ സഭാധ്യക്ഷൻ വിമർശിച്ചു.

മണിപൂരിൽ ജനങളുടെ സ്വൈര്യജീവിതം പുനസ്ഥാപിക്കാൻ അടിയന്തിര നടപടി വേണമെന്ന് സുപ്രിം കോടതി നിർദ്ദേശം നൽകി.

ലൈംഗികാതിക്രമം നടത്തിയ സംഭവത്തിലെ പ്രധാന പ്രതി ഹുയ്റെം ഹീറോദാസിന്‍റെ വീട് ജനങ്ങള്‍ കത്തിച്ചു. സംഭാവത്തിൽ നാല് പേരെ പോലീസ് ഇത് വരെ അറസ്റ്റ് ചെയ്തു.