മണിപ്പൂർ യുവതികളെ അപമാനിച്ച സംഭവം: പ്രതികളെ പോലിസ് ചോദ്യം ചെയ്യുന്നു, പ്രതികള്‍ ഏതു പാര്‍ട്ടിക്കാരെന്ന തര്‍ക്കം, സത്യമിങ്ങനെ

Advertisement

ഇംഫാല്‍. മണിപ്പൂർ യുവതികളെ അപമാനിച്ച സംഭവം: പ്രതികളെ പോലിസ് ചോദ്യം ചെയ്യുന്നു. 4 പ്രതികളെയും പതിനൊന്ന് ദിവസത്തെ പോലിസ് കസ്റ്റഡിയിൽ വിട്ടതിന് പിന്നാലെ ആണ് ചോദ്യം ചെയ്യൽ.

മറ്റ് പ്രതികളെ സമ്പന്ധിച്ചുള്ള വിവരങ്ങൾ ശേഖരിയ്ക്കുകയാണ് ലക്ഷ്യം.പ്രതികളുടെ തിരിച്ചറിയൽ പരേഡ് മജിസ്ട്രേറ്റിന് മുന്നിൽ നടത്താനും പോലിസ് തിരുമാനം.പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കും.

അതേസമയം സമൂഹമാധ്യമങ്ങളില്‍ തെറ്റിദ്ധാരണ ജനകമായി വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അറസ്റ്റിലായ പ്രതി റോഹിങ്ക്യന്‍ മുസ്ലിം ആണെന്നതാണ് ഒന്ന്. പിടിയിലായ ആള്‍

റോഹിംഗ്യൻ മുസ്ലിം ആണെന്ന പ്രചാരണം വ്യാജമാണ്. മെയ്തി വിഭാഗക്കാരനായ ഹുയിരേം ഹെരാദാസ് എന്നയാളാണ് ഈ സംഭവത്തിൽ ആദ്യം പിടിയിലായത്. ഇയാളുടെ ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍പ്രചരിക്കുന്നത്. പിന്നീട് പിടിയിലായവര്‍ ആരെന്നത് പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടിട്ടില്ല.

പീപ്പിൾസ് റെവല്യൂഷണറി പാർട്ടി ഓഫ് കാങ്ലെയ്പക് (PREPAK) എന്ന നിരോധിത മെയ്തി തീവ്രവാദ സംഘടനയിലെ അംഗമാണ് അബ്ദുൽ ഹിലിം ഇയാള്‍ മറ്റൊരു കേസിലാണ് പിടിയിലായത്. ഇയാള്‍ക്ക് നിലവിലെ സംഭവവുമായി ഒരു ബന്ധവുമില്ല. പ്രതികള്‍ സംഘപരിവാര്‍ പ്രവര്‍ത്തകരാണെന്ന പ്രചരണവും ശക്തമാണ്.ഇതിനും ഇതുവരെ അടിസ്ഥാനമില്ല.

മണിപ്പൂരിൽ യുവതികൾ അപമാനിയ്ക്കപ്പെട്ട സംഭവം: അതേ പോലിസ് സ്റ്റേഷനിൽ മറ്റ് രണ്ട് യുവതികൾ ബലാത്സംഗത്തിനിരയായ് കൊല്ലപ്പെട്ട സംഭവത്തിൽ ലഭിച്ച പരാതിയിലും നടപടി ഉണ്ടായില്ലെന്ന് പരാതിയുണ്ട്.

സിറോ എഫ്.ഐ.ആർ രജിസ്ടർ ചെയ്തെൻകിലും സംഭവം നടന്ന പരിധിയിലെ സ്റ്റേഷനിലെയ്ക്ക് ട്രാൻസ്ഫർ ചെയ്യുന്നതിലടക്കം വീഴ്ച ഉണ്ടായി. സംഭവത്തിൽ ഇതുവരെയും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല.

ഇംഫാൽ ഈസ്റ്റ് ഫോലിസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്

Advertisement