മണിപ്പൂരിൽ വീണ്ടും കൂട്ടബലാത്സംഗം,ആയുധധാരികളായ സംഘം 18 വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു,സഹായികള്‍ സ്ത്രീകള്‍

Advertisement

ഇംഫാല്‍.മണിപ്പൂരിൽ വീണ്ടും കൂട്ടബലാത്സംഗം.ആയുധധാരികളായ സംഘമാണ് 18 വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്തത്.ബലാത്സംഗത്തിന് ഒത്താശ ചെയ്തുകൊടുത്ത് സ്ത്രീകൾ .അതിനിടെ മണിപ്പൂരിൽ സ്വാതന്ത്രസമര സേനാനിയുടെ ഭാര്യയെ ചുട്ടുകൊന്നു.അതേസമയം അക്രമം ഭയന്ന് മിസോറാമിൽ നിന്ന് മെയ്തികളുടെ പലായനം തുടരുകയാണ്

സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കി വിവസ്ത്രരായി നടത്തിയ സംഭവത്തിന്റെ ദൃശ്യങ്ങൾ കണ്ട് രാജ്യത്തിൻറെ നടുക്കം വിട്ടുമാറും മുൻപാണ് ,കൊടുംക്രൂരതയുടെ നിരവധി വിവരങ്ങൾ പുറത്തുവരുന്നത്.മെയ് 15നാണ് ഇൻഫാൽ ഈസ്റ്റിൽ 18കാരി കൂട്ട ബലാത്സംഗത്തിന് ഇരയായത്.എതിർ വിഭാഗക്കാരായ സ്ത്രീകളാണ് 18കാരിയെ പിടികൂടി ആയുധധാരികളായ സംഘത്തിന് കൈമാറിയത്.പിന്നീട് നാലുപേർ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തു.ജൂലൈ 21ന് പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും നടപടി ഉണ്ടായില്ല.നാഗാലാൻഡിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടി പോലീസിന് വീണ്ടും പരാതി നൽകി.മെയ് 28നാണ് കാക്ചിങ് ജില്ലയിലെ സെറോവു ഗ്രാമത്തിൽ സ്വാതന്ത്ര്യ സമര സേനാനിയായ ചുരാചന്ദ് സിങിന്റെ 80 വയസ്സുകാരിയായ ഭാര്യ കൊല്ലപ്പെട്ടത്.വീട്ടിനുള്ളിൽ കഴിയുകയായിരുന്ന വയോധികയെ പുറത്ത് നിന്ന് വാതിൽ അടച്ചുപൂട്ടി അക്രമകാരികൾ വീടിന് തീയിട്ട് കൊലപ്പെടുത്തുകയായിരുന്നു.

മണിപ്പൂരിൽ സംഭവിക്കുന്ന നടുക്കുന്ന ക്രൂരകൃത്യങ്ങളില്‍ ചുരുക്കം ചിലത് മാത്രമാണ് പുറത്തുവന്നിരിക്കുന്നത്.മറ്റ് സംസ്ഥാനങ്ങളിലെ ക്രമസമാധാന നിലയെ കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന മണിപ്പൂർ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണെന്ന് സിപിഎം പോളിംഗ് ബൃന്ദ കാരാട്ട് പറഞ്ഞു.

അതിനിടെ അക്രമം ഭയന്ന് മെയ്തി വിഭാഗങ്ങൾ മിസോറാമിൽ നിന്ന് പലായനം ചെയ്യുകയാണ്. മെയ്തികൾ സംസ്ഥാനം വിട്ടു പോകണമെന്ന് മുൻ വിഘടനവാദ സംഘടനകളുടെ ആഹ്വാനത്തിന് പിന്നാലെയാണ് പലായനം.പോലീസിന്റെ നിർദ്ദേശം മറികടന്നാണ് ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷയുടെ മണിപ്പൂർ സന്ദർശിക്കാനുള്ള നീക്കം.സാമൂഹ്യപ്രവർത്തക എന്ന നിലയിലാണ് മണിപ്പൂർ സന്ദർശനം എന്ന് സ്വാതി മലിവാൾ പറഞ്ഞു.സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചതെന്നായിരുന്നു പോലീസിന്റെ വിശദീകരണം