യു പി യിലെഅംറോഹയിൽ കെട്ടിടംതകർന്ന് 2 തൊഴിലാളികൾ മരിച്ചു

Advertisement

ഉത്തർപ്രദേശ് : അംറോഹയിൽ കെട്ടിടം തകർന്ന് വീണ് 2 തൊഴിലാളികൾ മരിച്ചു ആറുപേർക്ക് പരിക്കേറ്റു. കുടുങ്ങി കിടക്കുന്ന 4 തൊഴിലാളി കൾക്കായി രക്ഷ പ്രവർത്തനം തുടരുന്നു.കാലപ്പഴക്കത്തെ തുടർന്ന് പൊളിച്ചു നീക്കുകയായായിരുന്ന സിനിമ ഹാളിന്റെ ചുവർ ഇടിഞ്ഞു വീണാണ് അപകടം ഉണ്ടായത്. സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് വിദഗ്ധചികിത്സ ഉറപ്പാക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി..