ഹല്‍ദ്വാനി.കേരളത്തിലെ ഉത്രവധംപോലെ വിവാദമായ ഹല്‍ദ്വാനി കൊലക്കേസില്‍ ബിസിനസുകാരന്‍ അങ്കിത് ചൗഹാന്‍ പാമ്പു കടിയേറ്റ് മരണപ്പെട്ട സംഭവത്തില്‍ കാമുകിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഉത്തരാഖണ്ഢ് ഹല്‍ദ്വാനിയിലെ ഹോട്ടലില്‍ നടന്ന സംഭവത്തില്‍ ഡോളിഎന്ന വിളിക്കപ്പെടുന്ന മഹിയാണ് പിടിയിലായത്. കാമുകന്‍ ദീപു കന്ദ്പാള്‍, പാമ്ബാട്ടി അങ്കിത്, രണ്ടു വീട്ടുവേലക്കാര്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു കൊല നടത്തിയതെന്ന് പോലീസ് കണ്ടെത്തി.
സംഭവത്തില്‍ ഒളിവില്‍ പോയ അങ്കിതിന്റെ വീട്ടിലെ വേലക്കാരിയേയും വേലക്കാരനെയും കണ്ടെത്താനുളള ശ്രമത്തിലാണ് പോലീസ്. ഒരേസമയം അങ്കിതും ദീപു കന്ദ്വാളുമായും ഒരുപോലെ പ്രണയത്തിലായ ഡോളി അങ്കിതിനെ ഒഴിവാക്കാന്‍ വേണ്ടിയാണ് കൊലപാതകം പ്ലാന്‍ ചെയ്തതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഹല്‍ദ്വാനിലെ ഹോട്ടല്‍ ഉടമയായ അങ്കിതുമായി നേരത്തേ പ്രണയത്തിലായിരുന്ന ഡോളി ഇതിനൊപ്പമാണ് ദീപു കന്ദ്വാളിനെയും പ്രണയിച്ചത്. രണ്ടാം കാമുകനാണ് അങ്കിതിനെ കൊല്ലാന്‍ പാമ്ബുകടി പദ്ധതിയിട്ടത്.
ഇതിനായി ഇരുവരും ചേര്‍ന്ന് ഒരുമാസം മുമ്ബ് ഒരു പാമ്ബാട്ടിയെ കണ്ടുപിടിക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ ഡോളി പിലിഭിത്തിലേക്ക് മുങ്ങിയിരുന്നു. അവിടെ നിന്നും തന്റെ നേപ്പാളിയായ വീട്ടുവേലക്കാരിയുടെ വീട്ടിലേക്ക് പോകാനായിരുന്നു ശ്രമം. എന്നാല്‍ ഇവരുടെ യാത്രകള്‍ പിന്‍തുടര്‍ന്ന പോലീസ് ഡല്‍ഹിയിലേക്കുള്ള ബസില്‍ യാത്ര ചെയ്യുമ്‌ബോള്‍ തന്നെ അറസ്റ്റു ചെയ്തു.
ചോദ്യം ചെയ്യലില്‍ താന്‍ ബെറേയ്ലിയില്‍ നിന്നും ഡല്‍ഹിയ്ക്ക് പോയെന്നാണ് ഇവര്‍ ആദ്യം പറഞ്ഞത്. വിവിധ ഹോട്ടലുകളില്‍ താമസിച്ച ശേഷം ഹില്‍ദ്വാനിയിലെ കോടതിയില്‍ കീഴടങ്ങാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു എന്നും പറഞ്ഞു. അതേസമയം കൊലപാതകത്തില്‍ പങ്കാളികളായ വീട്ടുവേലക്കാരനെയും വേലക്കാരിയേയും പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
ജൂലൈ 15 ന് രാവിലെ ടീന്‍പാനി റെയില്‍വേ ക്രോസിംഗിന്റെ സമീപത്ത് വെച്ചാണ് അങ്കിതിന്റെ മൃതദേഹം സ്വന്തം കാറിന്റെ പിന്‍സീറ്റില്‍ നിന്നും കണ്ടെത്തിയത്. രണ്ടുകാലിലും പാമ്ബുകടിയേറ്റതായി പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി. ആദ്യം സാധാരണ മരണം പോലെ തോന്നിയ പോലീസിന് അങ്കിത് ചൗഹാന്റെ ഫോണ്‍കോള്‍ പരിശോധിച്ചപ്പോഴാണ് സാധാരണ മരണമല്ലെന്ന് മനസ്സിലായത്.
ഫോണ്‍ പരിശോധിച്ചപ്പോള്‍ അയാള്‍ മഹി എന്ന സ്ത്രീയുമായി പല തവണ ബന്ധപ്പെട്ടിരുന്നതായി പോലീസ് കണ്ടെത്തി, പിന്നീട് സ്ത്രീയുടെ കോള്‍ റെക്കോര്‍ഡുകള്‍ നോക്കിയപ്പോള്‍ യുപി സ്വദേശിയായ പാമ്ബാട്ടി രമേഷ് നാഥിന്റെ കോണ്‍ടാക്ടും കണ്ടെത്തി. ഇയാളുടെ നമ്ബര്‍ നിരീക്ഷണത്തിലാക്കി, തിങ്കളാഴ്ച യുപിയില്‍ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ യുവതിയും അവളുടെ സുഹൃത്ത് ദീപ് കന്ദ്വാലും അവളുടെ രണ്ട് സഹായികളും ചേര്‍ന്ന് ചൗഹാനെ കൊല്ലാനുള്ള ഗൂഢാലോചന നടത്തിയെന്ന് വെളിപ്പെടുത്തിയതായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അടച്ച വാഹനത്തില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് അധികമായതിനാലാകാം അപകടമരണമെന്നാണ് പോലീസ് ആദ്യം കരുതിയത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം പോലീസ് അന്വേഷണത്തിന്റെ ഗതി മാറ്റി… ജൂലൈ 14 ന് ചൗഹാന്‍ മഹിയുടെ വീട് സന്ദര്‍ശിച്ചപ്പോഴാണ് സംഭവം നടന്നതെന്നും കണ്ടെത്തി. മറ്റ് നാല് പ്രതികള്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. മദ്യമോ മറ്റെന്തെങ്കിലും വസ്തുക്കളോ കുടിപ്പിച്ച് ബോധരഹിതനാക്കി മൂര്‍ഖന്‍ പാമ്ബിനെ അഴിച്ചുവിട്ടിരിക്കാമെന്നാണ് ”എസ്എസ്പി പറഞ്ഞത്.
ചൗഹാന്റെ സഹോദരി ഇഷയും മഹി, ദീപ് കന്ദ്വാള്‍ എന്നിവരെ പ്രതികളാക്കി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം മദ്യലഹരിയിലാണ് ചൗഹാന്‍ മഹിയെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നു എന്നും അതുകൊണ്ടാണ് അങ്കിതിനെ ഇല്ലാതാക്കാന്‍ പദ്ധതിയിട്ടതെന്നും പാമ്ബാട്ടി പോലീസിനോട് പറഞ്ഞു. പ്രതികളെ മുഴുവന്‍ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് പറയുന്നത്.
ഇന്ത്യയില്‍ ഇത്തരം മൂന്നാമത്തെ കേസാണിത്. കൊല്ലത്ത് ഉത്രവധക്കേസും രാജസ്ഥാനിലെ ഒരു കൊലപാതകവും പാമ്പിനെ ഉപയോഗിച്ചാണെന്ന് കണ്ടെത്തിയിരുന്നു.