ന്യൂഡെല്‍ഹി . മണിപ്പൂർ വിഷയത്തിൽ ബി.ജെ.പി നിലപാട് എറ്റെടുക്കാതെ ആർ.എസ്.എസ്സിന്റെ യുവതി വിഭാഗം രംഗത്ത്. പശ്ചിമ ബംഗാളിനെയും രാജസ്ഥാനെയും മണിപ്പൂരിനോട് താരതമ്യപ്പെടുത്താനും രാഷ്ട്ര സേവികാ സമിതി. തയ്യാറല്ല. മണിപ്പൂരിലെ യുവതികൾക്ക് എതിരായ അക്രമങ്ങളെ ശക്തമായ് അപലപിച്ച് രാഷ്ട്ര സേവികാ സമിതി പ്രസ്ഥാവനപുറത്തുവന്നു.
മണിപ്പൂരിലേത് പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമൂഹവും സര്‍ക്കാരും ജാഗ്രത പാലിക്കണമെന്ന് രാഷ്ട്ര സേവിക സമിതി വ്യക്തമാക്കി. സർക്കാരുകൾ കൂടുതൽ ജാഗ്രത പാലിച്ചേ മതിയാകു എന്ന് രാഷ്ട്ര സേവികാസമിതി. പ്രസ്താവനയിൽ ബംഗാൾ, രാജസ്ഥാൻ ആരോപണങ്ങളിൽ പരാമർശം ഇല്ലെന്നത് ശ്രദ്ധേയമായി.