ഇംഫാല്‍. മണിപ്പൂരിൽ സംഘർഷം രൂക്ഷമായി തുടരുന്നു. ചുരചന്ദ്പൂരിൽ അക്രമികളും സുരക്ഷ സേനയും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി.അക്രമത്തിൽ ഒരു സ്ത്രീക്ക് പരുക്കേറ്റു.10 വീടുകളും ഒരു സ്‌കൂളും അക്രമികൾ തീവച്ചു നശിപ്പിച്ചു.സുരക്ഷ സേനക്ക് നേരെ വ്യാപകമായി ബോംമ്പേറുണ്ടായി.അതേ സമയം സംഘർഷത്തിനിടെ മ്യാൻമറിൽ നിന്നും മണിപ്പൂരിലേക്ക് 718 പേർ അനധികൃതമായി കുടിയേറിയതായി റിപ്പോർട്ടുണ്ട്. സംഭവത്തിൽ മണിപ്പൂർ സർക്കാർ അസം റൈഫിൾസിൽ നിന്നും വിശദീകരണം തേടി. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കാൻ നടപടിയെടുക്കണമെന്നും നിർദ്ദേശം നൽകി.
അതിർത്തികടന്ന് മ്യാൻ ന്മാർ സ്വദേശികൾ എത്തുന്ന വിഷയത്തില്‍ അസം റൈഫിൾസിനെ മണിപ്പൂർ സർക്കാർ അതൃപ്തി അറിയിച്ചു . അനധിക്യതമായ് മ്യാൻ ന്മാർ സ്വദേശികൾ മണിപ്പൂരിൽ എത്തുന്നത് സേനയുടെ വീഴ്ച എന്ന് മണിപ്പൂർ സർക്കാർ ആരോപിച്ചു.
മ്യാൻന്മാർ സ്വദേശികളെ പുറത്താക്കാൻ അസം റൈഫിൾസിന് നിർദ്ദേശം. 718 മ്യാൻ ന്മാർ സ്വദേശികളെ മടക്കി അയയ്ക്കാനാണ് നിർദ്ദേശം.301 കുട്ടികൾ അടക്കമുള്ള സംഘം മണിപ്പൂരിൽ എത്തിയത് ജൂലൈ 21 ന്